ബാർബഡോസിൽ ബീച്ച് വോളിയുമായി കോഹ്ലിയും സഞ്ജുവും; രസികൻ വീഡിയോ
സിക്സ് പാക്കും കാണിച്ചുള്ള വിരാട് കോഹ്ലിയുടെ തകർപ്പൻ സ്മാഷുകളും തമാശകളും ഡാൻസുമെല്ലാം നിറഞ്ഞ രസികൻ വീഡിയോയാണിത്. ടീ ഷർട്ടൊക്കെ ഊരിയെറിഞ്ഞ് റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും യശസ്വി ജെയ്സ്വാളും മണലിൽ കുളിച്ചാണ് വോളിബോൾ കളിക്കുന്നത്
കാനഡയ്ക്കെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരം മഴ കൊണ്ടുപോയതോടെ ഇന്ത്യൻ ടീം ഏഴ് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതായി സൂപ്പർ എട്ടിൽ കടന്നിരുന്നു. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും യുഎസ്എയുമാണ് അവസാന എട്ട് ടീമുകളിലേക്ക് മുന്നേറിയത്. ഏറ്റവുമൊടുവിൽ കരീബിയൻ ദ്വീപിലെ വെളുത്ത മണലുകളിൽ ബീച്ച് വോളിബോൾ ആസ്വദിക്കുന്ന ഇന്ത്യൻ ടീമംഗങ്ങളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ബാർബഡോസ് ബീച്ചിലാണ് താരങ്ങളുടെ വിശ്രമവും താമസവുമെല്ലാം. തന്റെ സിക്സ് പാക്കും കാണിച്ചുള്ള വിരാട് കോഹ്ലിയുടെ തകർപ്പൻ സ്മാഷുകളും തമാശകളും ഡാൻസുമെല്ലാം നിറഞ്ഞ രസികൻ വീഡിയോയാണിത്. ടീ ഷർട്ടൊക്കെ ഊരിയെറിഞ്ഞ് റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും അർഷ്ദീപ് സിങ്ങും യശസ്വി ജെയ്സ്വാളും മണലിൽ കുളിച്ചാണ് വോളിബോൾ കളിക്കുന്നത്.
സ്വൽപ്പം നാണക്കാരായ സഞ്ജു സാംസണും യുസ്വേന്ദ്ര ചഹലുമെല്ലാം ടീ ഷർട്ടും തൊപ്പിയുമൊക്കെ ഇട്ടാണ് കളിക്കാനിറങ്ങിയത്. മത്സരത്തിൽ വിരാട് കോഹ്ലിയുടെ ടീമാണ് ജയിച്ചത്. ജൂൺ 20ന് രാത്രി 8 മണിക്ക് കെൻസിങ്ടൺ ഓവൽ ബാർബഡോസിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ സൂപ്പർ 8 എതിരാളികൾ.
— BCCI (@BCCI) June 17, 2024
ജൂൺ 22ന് രാത്രി 8 മണിക്ക് സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരെയാണ് രണ്ടാം മത്സരം. ഓസ്ട്രേലിയയ്ക്കെതിരായ അവസാന മത്സരം ജൂൺ 22ന് രാത്രി 8 മണിക്ക് ബ്യൂസെജൂർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങളുടെ ഷെഡ്യൂൾ
അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂൺ 20, 8 PM), കെൻസിങ്ടൺ ഓവൽ ബാർബഡോസ്
ബംഗ്ലാദേശ് vs ഇന്ത്യ (ജൂൺ 22, 8 PM), സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം
ഓസ്ട്രേലിയ vs ഇന്ത്യ (ജൂൺ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം
സൂപ്പർ 8 ടീമുകൾ ഏതൊക്കെയാണ്
ഗ്രൂപ്പ് 1: ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്
ഗ്രൂപ്പ് 2: യുഎസ്എ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്
ഇന്ത്യ (ഗ്രൂപ്പ് എ), യുഎസ്എ (ഗ്രൂപ്പ് എ), ഓസ്ട്രേലിയ (ഗ്രൂപ്പ് ബി), ഇംഗ്ലണ്ട് (ഗ്രൂപ്പ് ബി), അഫ്ഗാനിസ്ഥാൻ (ഗ്രൂപ്പ് സി), വെസ്റ്റ് ഇൻഡീസ് (ഗ്രൂപ്പ് സി), ദക്ഷിണാഫ്രിക്ക (ഗ്രൂപ്പ് ഡി), ബംഗ്ലാദേശ് (ഗ്രൂപ്പ് ഡി) എന്നിവയാണ് സൂപ്പർ 8ലേക്ക് യോഗ്യത നേടിയ എട്ട് ടീമുകൾ. 12 മത്സരങ്ങളാണ് വെസ്റ്റ് ഇൻഡീസിൽ നടക്കുന്നത്. ആൻ്റിഗ്വ, ബാർബഡോസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് എന്നിവിടങ്ങളിലായാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുക.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം