ഇന്ന് ചെക്കിനെതിരെ ഇറങ്ങിയാല്‍ അത് റൊണോയുടെ ആറാമത്തെ യൂറോ കപ്പാകും. യൂറോ കപ്പില്‍ സമീപകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡായി അത് നിലനിൽക്കും
യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ന് ചെക്ക് റിപ്പബ്ലിക്കിനെതിരെ നേരിടുമ്പോൾ പോർച്ചുഗീസ് സീനിയർ താരങ്ങളായ ക്രിസ്റ്റാനോ റൊണാൾഡോയേയും പെപ്പെയേയും കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിനിറങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെടും. ഏറ്റവുമധികം യൂറോ കപ്പുകളിൽ കളിച്ച താരമെന്ന റെക്കോര്‍ഡാണ് ഇതിഹാസത്തിന്റെ പേരിലാകുന്നത്.
സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പർ ഐക്കർ കസിയസുമായി അഞ്ച് യൂറോ കപ്പ് എന്ന റെക്കോർഡ് പങ്കിടുകയാണ് റൊണാള്‍ഡോ. ഇന്ന് ചെക്കിനെതിരെ ഇറങ്ങിയാല്‍ അത് റൊണോയുടെ ആറാമത്തെ യൂറോ കപ്പാകും. യൂറോ കപ്പില്‍ സമീപകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡായി അത് നിലനിൽക്കും.
യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ. ഒമ്പത് ഗോളുകളുമായി ഫ്രഞ്ച് മുൻ താരം മിഷേൽ പ്ലാറ്റിനിയും ഏഴ് ഗോളുകളുമായി ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലൻ ഷിയററുമാണ് പിന്നിലുള്ളത്.
ക്രിസ്റ്റ്യാനോയുടെ സഹതാരം പെപ്പെയും അപൂർവ നേട്ടത്തിനരികിലാണ്. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇന്ന് ഇറങ്ങിയാൽ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമാകും പെപ്പെ. കഴിഞ്ഞ യൂറോയിൽ കളിച്ച ഹംഗറി ഗോള്‍ കീപ്പര്‍ ഗാബോർ കിറാലെയുടെ പേരിലാണ് നിലവിൽ ഈ റെക്കോർഡ്. 40 വയസും 86 ദിവസവുമായിരുന്നു അന്ന് കിറാലിയുടെ പ്രായം. 41 വയസും 113 ദിവസവും പിന്നിട്ടു പെപ്പെ ഇപ്പോൾ.
2004ല്‍ റൊണാള്‍ഡോ ആദ്യ യൂറോ കപ്പിന് ഇറങ്ങുമ്പോള്‍ പോര്‍ച്ചുഗല്‍ ഫൈനലിൽ എത്തിയിരുന്നു. എന്നാൽ കപ്പിൽ മുത്തമിടാൻ പിന്നേയും 12 വർഷം അദ്ദേഹത്തിന് കാക്കേണ്ടി വന്നു. ഇത്തവണ യൂറോയില്‍ രണ്ടാം കിരീട നേട്ടവുമായി റോണാൾഡോ യൂറോ കപ്പിലെ യാത്ര അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം