ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗൽ രണ്ടു ഗോളുകൾ വലയിലെത്തിച്ച് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയാണ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടിയത്
യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ പോർച്ചുഗലിന് ചെക്ക് വെക്കാനാകാതെ എതിരാളികളായ ചെക്ക് റിപ്പബ്ലിക്കിന് അവിശ്വസനീയമായ തോൽവി. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗൽ രണ്ടു ഗോളുകൾ വലയിലെത്തിച്ച് തിരിച്ചടിച്ചത്. ഇഞ്ചുറി ടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയാണ് പോർച്ചുഗലിന്റെ വിജയ ഗോൾ നേടിയത്.
𝗘𝗦𝗣𝗔𝗟𝗛𝗔 𝗕𝗥𝗔𝗦𝗔𝗦. ❤️🔥😍 #PartilhaAPaixão | #EURO2024 pic.twitter.com/lQoKQuCb1c
— Portugal (@selecaoportugal) June 18, 2024
മത്സരം തുടങ്ങി 62ാം മിനിറ്റിൽ ലൂക്കാസ് പ്രൊവോഡ് നേടിയ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിയ ചെക്ക് റിപ്പബ്ലിക്കിന് എന്നാൽ 69ാം മിനിറ്റിൽ റോബിൻ റനാക്കിന്റെ സെൽഫ് ഗോളാണ് തിരിച്ചടിയായത്. തുടർന്നാണ് ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫ്രാൻസിസ്കോ കോൺസെയ്സോ പോർച്ചുഗലിന് അവിശ്വസനീയമായ ജയം സമ്മാനിച്ചത്.
— Portugal (@selecaoportugal) June 18, 2024
എതിരാളികളുടെ പിഴവിൽ നിന്നും സമനില പിടിച്ച പോർച്ചുഗൽ പിന്നീട് വിജയത്തിനായി എതിർ ഗോൾമുഖത്ത് ഇരമ്പിയാർത്തു. തുടരൻ ആക്രമണങ്ങൾക്കൊടുവിൽ 90+2 ാം മിനിറ്റിലാണ് വിജയഗോൾ കണ്ടെത്തിയത്. പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഗോൾപട്ടികയിൽ ഇടം നേടാനായില്ല.
ജയത്തോടെ ഗ്രൂപ്പ് എഫിൽ തുർക്കിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് പോർച്ചുഗൽ. തുർക്കി 3-1ന് ജോർജിയയെ തോൽപ്പിച്ചിരുന്നു. ഇതോടെ ഗോൾ ശരാശരിയിൽ അവർ മുന്നിലെത്തുകയായിരുന്നു. അടുത്ത മത്സരത്തിൽ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
𝐒𝐭𝐚𝐫-𝐌𝐚𝐧. 𝐂𝐚𝐩𝐭𝐚𝐢𝐧. 𝐖𝐢𝐧𝐧𝐞𝐫 🌟#SonySportsNetwork #EURO2024 #PORCZE #CristianoRonaldo pic.twitter.com/Wk4l4aY3dM
— Sony Sports Network (@SonySportsNetwk) June 18, 2024
2016ലെ യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫൈനൽ തേർഡിലെ മൂർച്ചയില്ലായ്മ അവരെ ഗോൾ നേടുന്നതിൽ നിന്ന് അകറ്റി നിർത്തി. ചെക്ക് പ്രതിരോധ മതിൽ തകർക്കാൻ ലോകോത്തരമായ പോർച്ചുഗീസ് നിര വിയർക്കുന്ന കാഴ്ചയാണ് കാണാനായത്.
അതേസമയം, ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തോടെ ഒരു അപൂര്‍വ റെക്കോർഡ് ക്രിസ്റ്റ്യാനോയുടെ പേരിലെഴുതപ്പെട്ടു. ഏറ്റവുമധികം യൂറോ കപ്പുകളിൽ കളിച്ച താരമെന്ന റെക്കോര്‍ഡാണ് ഇതിഹാസത്തിന്റെ പേരിലായത്. സ്പെയിനിന്റെ ഇതിഹാസ ഗോള്‍കീപ്പർ ഐക്കർ കസിയസിനെ (അഞ്ച് യൂറോ കപ്പ്) ആണ് റോണോ മറികടന്നത്. യൂറോ കപ്പില്‍ സമീപകാലത്തൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോര്‍ഡായി അത് നിലനിൽക്കും.
𝗜𝗡𝗖𝗢𝗠𝗣𝗔𝗥𝗔́𝗩𝗘𝗟. 🐐🇵🇹 #PartilhaAPaixão | #EURO2024 pic.twitter.com/DAF96e3mVH
— Portugal (@selecaoportugal) June 18, 2024
യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. 25 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ. ഒമ്പത് ഗോളുകളുമായി ഫ്രഞ്ച് മുൻ താരം മിഷേൽ പ്ലാറ്റിനിയും ഏഴ് ഗോളുകളുമായി ഫ്രാൻസിന്റെ അന്റോയ്ൻ ഗ്രീസ്മാനും ഇംഗ്ലണ്ടിന്റെ അലൻ ഷിയററുമാണ് പിന്നിലുള്ളത്.
Idade é só um número 😮💨🍷 #PartilhaAPaixão | #EURO2024 pic.twitter.com/5WPesoEeRY
— Portugal (@selecaoportugal) June 18, 2024
ക്രിസ്റ്റ്യാനോയുടെ സഹതാരം പെപ്പെയും അപൂർവ നേട്ടം സ്വന്തമാക്കി. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഇറങ്ങിയതോടെ യൂറോ കപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമായി പെപ്പെ മാറി. 41 വയസും 113 ദിവസവുമാണ് പെപ്പെയുടെ പ്രായം. കഴിഞ്ഞ യൂറോയിൽ കളിച്ച ഹംഗറി ഗോള്‍ കീപ്പര്‍ ഗാബോർ കിറാലെയുടെ പേരിലായിരുന്നു ഇന്നലെ വരെ ഈ റെക്കോർഡ്. 40 വയസും 86 ദിവസവുമായിരുന്നു അന്ന് കിറാലിയുടെ പ്രായം.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം