തകർപ്പൻ ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ച് ജർമ്മനി; ക്രൊയേഷ്യ ഉൾപ്പെടെ വമ്പന്മാർക്ക് സമനിലക്കുരുക്ക്
ജമാല്‍ മുസിയാല (22), ഗുണ്ടോഗന് (67) എന്നിവരാണ് ജര്‍മ്മനിക്കായി ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജര്‍മ്മനി. ഗ്രൂപ്പ് എയിൽ ജർമ്മനിക്ക് ആറും സ്വിറ്റ്സർലൻഡിന് നാലും പോയിന്റാണ് 2 വീതം കളികളിൽ നിന്ന് ലഭിച്ചത്
യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ജര്‍മ്മനി പ്രീ ക്വാർട്ടർ യോഗ്യതയ്ക്ക് അരികിലെത്തി. ഹംഗറിക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മ്മനിയുടെ തകർപ്പൻ ജയം. ജമാല്‍ മുസിയാല (22), ഗുണ്ടോഗന് (67) എന്നിവരാണ് ജര്‍മ്മനിക്കായി ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജര്‍മ്മനി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്കോട്ലന്ഡിനെ തോല്‍പ്പിച്ചിരുന്നു.
22ാം മിനിറ്റിലാണ് ജര്‍മ്മനി ആദ്യ ഗോള്‍ നേടുന്നത്. ഗുണ്ടോഗനാണ് ഗോളിന് വഴിയൊരുക്കിയത്. റോളന്‍സ് സൊള്ളായിയിലൂടെ ഹംഗറി തിരിച്ചടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ആദ്യപാതി ഇതേ സ്കോര്‍ നിലയില്‍ അവസാനിച്ചു. രണ്ടാംപാതിയില്‍ ഗുണ്ടോകനിലൂടെ ലീഡെടുത്ത് ജര്‍മ്മനി വിജയമുറപ്പിച്ചു.
Germany through to the round of 16 ✅#EURO2024 | #GERHUN pic.twitter.com/29EdYWaeUF
— UEFA EURO 2024 (@EURO2024) June 19, 2024
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ അല്‍ബേനിയ 2-2ന് സമനിലയില്‍ തളച്ചു. ഇതോടെ ക്രൊയേഷ്യയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസിലായി. ആന്ദ്രേ ക്രമാരിച്ചാണ് (74) ക്രൊയേഷ്യയുടെ ഒരു ഗോള്‍ നേടിയത്. അല്‍ബേനിയയുടെ ക്ലോസ് ഗസുലയുടെ പിഴവിൽ നിന്നാണ് മറ്റൊരു സെൽഫ് ഗോൾ വന്നത്.
INCREDIBLE! 🇭🇷🇦🇱#EURO2024 | #CROALB pic.twitter.com/YsaN6eYEsC
— UEFA EURO 2024 (@EURO2024) June 19, 2024
ക്വാസിം ലാസിയുടെ (11) വകയായിരുന്നു അല്‍ബേനിയയുടെ ആദ്യ ഗോള്‍. ഇഞ്ചുറി ടൈമിൽ ക്ലോസ് ഗസുല സമനില ഗോള്‍ നേടി ടീമിനെ രക്ഷിച്ചു. സെല്‍ഫ് ഗോളടിച്ച ഗസുല തന്നെയാണ് അല്‍ബേനിയക്ക് സമനില സമ്മാനിച്ചത്.
An entertaining draw in Cologne 🍿#EURO2024 | #SCOSUI pic.twitter.com/yj8ESwih0r
— UEFA EURO 2024 (@EURO2024) June 19, 2024
ഇന്ന് പുലർച്ചെ 12.30ന് നടന്ന സ്കോട്ട്ലൻഡും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരവും സമനിലയിൽ കലാശിച്ചു. സ്കോട്ടിഷ് ടീമിനായി സ്കോട്ട് മക്ടോമിനേയും (13), സ്വിസ് ടീമിനായി ഷെർദൻ ഷാക്കീരിയുമാണ് (26) ഗോളുകൾ നേടിയത്.
Germany through to the round of 16 🔢#EURO2024 pic.twitter.com/tNgBkM4Myv
— UEFA EURO 2024 (@EURO2024) June 19, 2024
ഗ്രൂപ്പ് എയിൽ ജർമ്മനിക്ക് ആറും സ്വിറ്റ്സർലൻഡിന് നാലും പോയിന്റാണ് 2 വീതം കളികളിൽ നിന്ന് ലഭിച്ചത്. സ്കോട്ട്ലൻഡ് മൂന്നാമതും ഹംഗറി നാലാമതുമാണ്.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം