India vs Afghanistan Live Score: ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന് പോരാട്ടം. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങൾ ജയിച്ച് രണ്ടാം സ്ഥാനം നേടി മികച്ച ഫോമിലുള്ള അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്
ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് എയിൽ ഒന്നാമനായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം, ലോകകപ്പ് ടി20യിലെ ആദ്യ സൂപ്പർ 8 മത്സരത്തിന് ഇറങ്ങുന്നത്. അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഇന്ത്യ-അഫ്ഗാന് പോരാട്ടം. ഗ്രൂപ്പ് സിയിൽ മൂന്ന് മത്സരങ്ങൾ ജയിച്ച് രണ്ടാം സ്ഥാനം നേടിയാണ് സൂപ്പർ എട്ട് പോരാട്ടങ്ങൾക്കായി അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.
ന്യൂയോർക്കിൽ അയർലൻഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെട്ടതായാണ് രോഹിത് ശർമ്മയുടെ പോരാളികൾ ലോകകപ്പ് ആരംഭിച്ചത്. ഇതേ വേദിയിൽ തന്നെയാണ് പാക്കിസ്ഥാനെയും യുഎസിനെയും പരാജയപ്പെടുത്തി സൂപ്പർ എട്ടിലും ഇന്ത്യ സ്ഥാനം ഉറപ്പിച്ചത്. കാനഡയ്ക്കെതിരെ നടക്കേണ്ടിയിരുന്ന അവസാന ഗ്രൂപ്പുഘട്ട മത്സരം മഴ മൂലം ഇന്ത്യക്ക് നഷ്ടപ്പെട്ടിരുന്നു.
മലയാളി താരം സഞ്ജു സാസൺ ഈ മത്സരത്തിൽ അവസരം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, മത്സരം ഉപേക്ഷിച്ചത് താരത്തിന് തിരിച്ചടിയായി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പൊയിന്റ് പങ്കിട്ടു.
ഉഗാണ്ട, ന്യൂസിലാൻഡ്, പാപുവ ന്യൂ ഗിനിയ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസവുമായാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്. വെസ്റ്റ് ഇൻഡീസിനോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാൻ പരാജയം നേരിട്ടത്. റഷീദ് ഖാൻ എന്ന സ്പിൻ മാന്ത്രികന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന അഫ്ഗാന്‍പട ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ ശേഷിയുള്ള ടീമാണ്.
സൂപ്പർ 8 പോരാട്ടത്തില്‍ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യൻ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമെന്ന സൂചന കോച്ച് രാഹുല്‍ ദ്രാവിഡ് നൽകി. സത്യസന്ധമായി പറഞ്ഞാല്‍ പ്ലേയിങ് ഇലവനില്‍ ഇതുവരെ അവസരം ലഭിക്കാത്ത നാലു പേരും കഴിവുറ്റ താരങ്ങളാണെന്നും ദ്രാവിഡ് പറഞ്ഞു.
“അമേരിക്കയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ വിന്‍ഡീസിലേത് വ്യത്യസ്ത സാഹചര്യമാണ്. ഇവിടെ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് വലിയ റോൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇന്ന് അഫ്ഗാനെതിരെ കുല്‍ദീപ് യാദവോ യുസ്വേന്ദ്ര ചഹലോ പ്ലേയിങ് ഇലവനിൽ എത്താന്‍ സാധ്യതയുണ്ട്,” ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയുടെ സൂപ്പർ 8 മത്സര ഷെഡ്യൂൾ
- അഫ്ഗാനിസ്ഥാൻ vs ഇന്ത്യ (ജൂൺ 20, 8 PM), കെൻസിങ്ടൺ ഓവൽ, ബാർബഡോസ്
- ബംഗ്ലാദേശ് vs ഇന്ത്യ (ജൂൺ 22, 8 PM), സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയം
- ഓസ്ട്രേലിയ vs ഇന്ത്യ (ജൂൺ 24, 8 PM), ബ്യൂസെജൂർ സ്റ്റേഡിയം
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം
- പ്ലേ ഓഫുകളിൽ പതറുന്ന സഞ്ജു സാംസൺ; കണക്കുകളിലും നിരാശ മാത്രം