‘ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ’; ഭീഷണിയെന്ന് സമ്മതിച്ച് എതിർ ടീം
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിനെ കരുതിയിരിക്കണം എന്നാണ് തുർക്കിയുടെ ഡിഫൻഡറായ മെറിഹ് ഡെമിറാൽ തന്റെ ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുവന്റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു അദ്ദേഹം
നിലവിൽ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളർ ആരാണെന്ന ചോദ്യത്തിന് ആദ്യം മനസിൽ വരുന്നൊരു മറുപടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടേതും ലയണൽ മെസ്സിയുടേയുമാണ്. എന്നാൽ യൂറോപ്പിന്റെ രാജാവാരാണെന്ന് ചോദിച്ചാൽ ഒരേയൊരു മറുപടി അത് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് തന്നെയാണ്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ആറാമത് യൂറോ കപ്പിൽ കളിക്കുന്ന ആദ്യത്തെ യൂറോപ്യൻ താരമായി ‘സിആർ 7’ മാറിയിരുന്നു.
എന്നാൽ ടൂർണമെന്റിലെ ഏറ്റവും മികച്ചൊരു ഡിഫൻസ് നിരയുമായെത്തിയ ചെക്ക് ടീമിന്റെ പ്രതിരോധത്തെ കീറിമുറിക്കാൻ സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നില്ല. ഫിഫ റാങ്കിങ്ങിൽ 34ാം സ്ഥാനക്കാരായ ചെക്ക് ടീം റൊണാൾഡോയെ പൂട്ടി എന്നു തന്നെ പറയാം. എന്നാൽ ശനിയാഴ്ച രാത്രി 9.30ന് നടക്കുന്ന മത്സരത്തിൽ ഫിഫ റാങ്കിങ്ങിൽ 42ാം സ്ഥാനക്കാരായ തുർക്കിയാണ് പോർച്ചുഗലിന്റെ എതിരാളികൾ. സമ്മർദ്ദത്തിന് അടിപ്പെട്ടില്ലെങ്കിൽ തന്റേതായ ദിവസത്തിൽ ഏതൊരു ടീമും ക്രിസ്റ്റ്യാനോയ്ക്ക് സമമാണ്.
🇵🇹 União, foco e compromisso. pic.twitter.com/O9ZKd2ekjg
— Cristiano Ronaldo (@Cristiano) June 20, 2024
ഫ്രണ്ട്ലി മാച്ചിൽ റാങ്കിങ്ങിൽ 60ാം സ്ഥാനക്കാരായ അയർലൻഡിനെതിരെ പുറത്തെടുത്ത ഇരട്ട ഗോളടി മികവ് ഇന്ന് ആവർത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജയിച്ചാൽ പോർച്ചുഗലിന് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനാകും.
ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന ടീമിനെ കരുതിയിരിക്കണമെന്നാണ് തുർക്കിയുടെ ഡിഫൻഡറായ മെറിഹ് ഡെമിറാൽ തന്റെ ടീമംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. യുവന്റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്നു അദ്ദേഹം. ഇരുവരും ഒന്നിച്ച് 25 മത്സരങ്ങൾ ഇറ്റാലിയൻ ചാമ്പ്യൻ ക്ലബ്ബിനായി കളിച്ചിട്ടുണ്ട്. സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ അഹ്ലിയുടെയും, തുർക്കി ദേശീയ ടീമിന്റെയും സെന്റർ ബാക്കായി താരമാണ് മെറിഹ് ഡെമിറൽ.
🚨
🇹🇷 DEMIRAL:
“Ronaldo is a great football player. It is not easy to score goals like this at the age of 39. We are all experienced. We know very well how to defend. We will defend in the best way possible against the best player in the world.” pic.twitter.com/4hwqRwIT5G
— The CR7 Timeline. (@TimelineCR7) June 20, 2024
“റൊണാൾഡോ ലോകത്തെ ഒരു മികച്ച ഫുട്ബോൾ കളിക്കാരനാണ്. 39ാം വയസ്സിൽ ഇത്തരത്തിൽ ഗോളുകൾ നേടുക എളുപ്പമല്ല. തുർക്കി ടീമംഗങ്ങൾ പരിചയസമ്പന്നരാണ്. എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. മികച്ച കളിക്കാരനെ ഞങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കും,” ഡെമിറാൽ പറഞ്ഞു.
“39കാരനായ റൊണാൾഡോയെ നേരിടുമ്പോൾ പ്രതിരോധത്തിന്റെ കാര്യത്തിൽ ഞങ്ങളുടെ ടീം അതീവ ശ്രദ്ധാലുക്കളായിരിക്കും. റൊണാൾഡോയുടെ നില ഇപ്പോൾ വളരെ മികച്ചതാണ്. സൗദി അറേബ്യയിൽ കളിക്കുമ്പോൾ അവൻ വളരെ നല്ല അവസ്ഥയിലായിരുന്നു. കഠിനാധ്വാനം ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണ്. നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്,” ഡെമിറാൽ കൂട്ടിച്ചേർത്തു.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം