24 ഗ്രൂപ്പ്ഘട്ട മത്സരങ്ങളും 8 പ്ലേ ഓഫ് മത്സരങ്ങളും ഉൾപ്പെടെ, 32 മത്സരങ്ങളാണ് ടൂർണമെൻ്റിലുള്ളത്, ജൂലൈ 14നാണ് ഫൈനൽ
കാൽ പന്ത് ആവേശം വാനോളം ഉയർത്തി ഒരു കോപ്പ അമേരിക്കകൂടി സംഭവിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ അര്‍ജന്റീന തകർപ്പൻ ജയത്തോടെ വരവറിയിച്ചു. ജൂൺ 20 മുതൽ ജൂലൈ 14 വരെയാണ്, ഭൂഖണ്ഡങ്ങളുടെ ആധിപത്യത്തിനായി പതിനാറ് എലൈറ്റ് ടീമുകൾ ഏറ്റുമുട്ടുന്നത്. തെക്കേ അമേരിക്കയിൽ നിന്നുള്ള ടീമുകൾ മാത്രം പങ്കെടുത്തിരുന്ന ടൂർണമെൻ്റിൽ, 1990-കൾക്ക് ശേഷമാണ് വടക്കേ അമേരിക്കൻ ടീമുകളും ഭാഗമാകാൻ തുടങ്ങിയത്.
യുഎസ്എയാണ് ഈ വർഷം കോപ്പ അമേരിക്കയ്ക്ക് അതിഥേയത്വം വഹിക്കുന്നത്. 24 ഗ്രൂപ്പുഘട്ട മത്സരങ്ങളും 8 പ്ലേ ഓഫ് മത്സരങ്ങളും ഉൾപ്പെടെ, 32 മത്സരങ്ങളാണ് ടൂർണമെൻ്റിലുള്ളത്. ജൂലൈ 14നാണ് ഫൈനൽ. 16 ടീമുകളാണ് കോപ്പ അമേരിക്കയിൽ ഏറ്റുമുട്ടന്നത്.
4 ഗ്രൂപ്പുകളിലായി 4 രാജ്യങ്ങൾ വീതമാണ് തിരിച്ചിരിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ അർജൻ്റീന, പെറു, ചിലി, കാനഡ എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിൽ മെക്സിക്കോ, ഇക്വഡോർ, വെനസ്വേല, ജമൈക്ക ടീമുകളുണ്ടാകും. ഗ്രൂപ്പ് സിയിൽ യുഎസ്എ, ചിലി, പനാമ, ബൊളീവിയ എന്നിവരും, ഗ്രൂപ്പ് ഡിയിൽ ബ്രസീൽ, കൊളംബിയ, പരാഗ്വേ, കോസ്റ്റാറിക്ക എന്നീ ടീമുകളും ഉൾപ്പെടുന്നു.
ലീഗ് ഘട്ടങ്ങളിൽ എല്ലാ ടീമുകളും ഒരേ ഗ്രൂപ്പിലെ ടീമുകൾക്കെതിരെ ഓരോ മത്സരം കളിക്കും. ഗ്രൂപ്പിൽ ആദ്യസ്ഥാനത്തുള്ള രണ്ട് ടീമുകൾ ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിക്കും.
കോപ്പ അമേരിക്ക 2024: മത്സര ഷെഡ്യൂൾ
ഗ്രൂപ്പ് എ
മത്സരം | സമയം | തീയതി | |
1 | അർജൻ്റീന vs കാനഡ | 05:30 | ജൂൺ 21 |
2 | പെറു vs ചിലി | 05:30 | ജൂൺ 22 |
3 | ചിലി vs അർജൻ്റീന | 06:30 | ജൂൺ 26 |
4 | പെറു vs കാനഡ | 03:30 | ജൂൺ 26 |
5 | അർജൻ്റീന vs പെറു | 05:30 | ജൂൺ 30 |
6 | കാനഡ vs ചിലി | 05:30 | ജൂൺ 30 |
ഗ്രൂപ്പ് ബി
മത്സരം | സമയം | തീയതി | |
1 | മെക്സിക്കോ vs ജമൈക്ക | 06:30 | ജൂൺ 23 |
2 | ഇക്വഡോർ vs വെനസ്വേല | 03:30 | ജൂൺ 23 |
3 | മെക്സിക്കോ vs ഇക്വഡോർ | 05:30 | ജൂലൈ 1 |
4 | ജമൈക്ക vs വെനസ്വേല | 05:30 | ജൂലൈ 1 |
5 | വെനസ്വേല vs മെക്സിക്കോ | 06:30 | ജൂൺ 27 |
6 | ഇക്വഡോർ vs ജമൈക്ക | 03:30 | ജൂൺ 27 |
ഗ്രൂപ്പ് സി
മത്സരം | സമയം | തീയതി | |
1 | യുഎസ്എ vs ബൊളീവിയ | 03:30 | ജൂൺ 24 |
2 | ഉറുഗ്വേ vs പനാമ | 06:30 | ജൂൺ 24 |
3 | പനാമ vs യുഎസ്എ | 03:30 | ജൂൺ 28 |
4 | ഉറുഗ്വേ vs ബൊളീവിയ | 06:30 | ജൂൺ 28 |
5 | യുഎസ്എ vs ഉറുഗ്വേ | 06:30 | ജൂലൈ 2 |
6 | ബൊളീവിയ vs പനാമ | 06:30 | ജൂലൈ 2 |
ഗ്രൂപ്പ് ഡി
മത്സരം | സമയം | തീയതി | |
1 | ബ്രസീൽ vs ക്രൊയേഷ്യ | 06:30 | ജൂൺ 25 |
2 | കൊളംബിയ vs പരാഗ്വേ | 03:30 | ജൂൺ 25 |
3 | പരാഗ്വേ vs ബ്രസീൽ | 06:30 | ജൂൺ 29 |
4 | കൊളംബിയ vs കോസ്റ്റാറിക്ക | 03:30 | ജൂൺ 29 |
5 | ബ്രസീൽ vs കൊളംബിയ | 06:30 | ജൂലൈ 3 |
6 | കോസ്റ്റാറിക്ക vs പരാഗ്വേ | 06:30 | ജൂലൈ 3 |
ക്വാർട്ടർ ഫൈനൽ
മത്സരം | സമയം | തീയതി | |
1 | 1A vs 2B (ക്വാർട്ടർ ഫൈനൽ 1) | 20:00 | ജൂലൈ 5 |
2 | 1B vs 2A (ക്വാർട്ടർ ഫൈനൽ 2) | 20:00 | ജൂലൈ 6 |
3 | 1C vs 2D (ക്വാർട്ടർ ഫൈനൽ 3) | 18:00 | ജൂലൈ 7 |
4 | 1D vs 2C (ക്വാർട്ടർ ഫൈനൽ 2) | 15:00 | ജൂലൈ 7 |
സെമി ഫൈനൽ
മത്സരം | സമയം | തീയതി | |
1 | QF 1 vs QF 2 (സെമി ഫൈനൽ 1) | 05:30 | ജൂലൈ 10 |
2 | QF 3 vs QF 4 (സെമി ഫൈനൽ 2) | 05:30 | ജൂലൈ 11 |
ഫൈനൽ
മത്സരം | സമയം | തീയതി | |
1 | SF 1 vs SF 2 | 05:30 | ജൂലൈ 14 |