സാനിയ മിർസയും മുഹമ്മദ് ഷമിയും വിവാഹിതരാകുന്നു?
സാനിയ മിർസയുടെയും മുഹമ്മദ് ഷമിയുടെയും വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിച്ച് ഇമ്രാൻ മിർസ
ടെന്നീസ് താരം സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റർ ഷൊയ്ബ് മാലിക്കും ഈ വർഷം ജനുവരിയിലാണ് നിയമപരമായി വേർപിരിഞ്ഞത്. ഇരുവരും വേർപിരിയുന്നതായി ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പാകിസ്ഥാൻ നടി സന ജാവേദുമായി ഷൊയ്ബ് തന്റെ വിവാഹം വെളിപ്പെടുത്തിയതോടെയാണ് വേർപിരിയിൽ വാർത്ത പുറത്തറിയുന്നത്. 2010ലായിരുന്നു സാനിയയും ഷൊയ്ബും വിവാഹിതരായത്. ഇസാൻ എന്ന ഒരു മകനും ഇവർക്കുണ്ട്.
അടുത്തിടെ, വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ സാനിയ ആരാധകരുമായി പങ്കുവച്ചിരുന്നു. സമാനമായി ക്രിക്കറ്റർ മുഹമ്മദ് ഷമിയും തന്റെ മനസിലുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ സാനിയയും ഷമിയും വിവാഹിതരാകണമെന്നായി ആരാധകർ. ഇരുവരും ‘പെർഫക്ട് മാച്ച്’ ആണെന്ന തരത്തിലായിരുന്നു ആരാധകരുടെ വാദം.
ഇതിനിടെ സാനിയയുടെയും ഷമിയുടെയും എഡിറ്റു ചെയ്ത വിവാഹ ഫൊട്ടോകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഇരുവരും വിവാഹിതരായി എന്ന തരത്തിലും പ്രചരണങ്ങളുണ്ടായി. ഷമിയും മുൻഭാര്യ ഹസിൻ ജഹാനുമായുള്ള വിവാഹ ചിത്രത്തിലായിരുന്നു സാനിയയുടെ മുഖം എഡിറ്റ് ചെയ്ത ചേർത്തത്.
വിവാഹ അഭ്യൂഹങ്ങൾ വ്യാപകമായതോടെ സംഭവത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സാനിയയുടെ പിതാവ് ഇമ്രാൻ മിർസ. പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും, ഷമിയും സാനിയയും നേരിട്ട് കണ്ടിട്ടു പൊലുമില്ലെന്നും, ഇമ്രാൻ മിർസ പറഞ്ഞു.
Read More Sports News Here
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം