സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
രണ്ടാം സൂപ്പർ 8 മത്സരത്തിൽ മലയാളി താരം സഞ്ജു സാസണ് അവസരം ലഭിച്ചേക്കുമെന്ന് സൂചന
ലോകകപ്പ് ടി20യിലെ രണ്ടാം സൂപ്പർ 8 പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. തോൽവി അറിയാതെ സൂപ്പർ 8ൽ എത്തിയ ഇന്ത്യ, അഫ്ഗാനിസ്ഥാനെയാണ് ആദ്യ മത്സരത്തിൽ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ എതിരാളി. ആൻ്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് ഇന്ത്യ- ബംഗ്ലാദേശ് മത്സരം.
ബംഗ്ലാദേശുമായി നേർക്കുനേർ വന്ന മത്സരഫലങ്ങൾ ഇന്ത്യയെയാണ് തുണയ്ക്കുന്നത്. സൂപ്പർ 8ൽ ഓസ്ട്രേലിക്കെതിരെ മഴ നിയമം തളർത്തിയെങ്കിലും, ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ വിജയിച്ച് യോഗ്യത നേടിയ ബംഗ്ലാദേശ് മോശക്കാരല്ല. ഇന്ത്യയുടെ ബാറ്റിങ് നിര കാര്യമായ പ്രകടനം കാഴ്ചവയ്ക്കുന്നില്ലെങ്കിലും, അവസാന മത്സരത്തിലടക്കം മികച്ച പ്രകടനമാണ് ബൗളിങ് നിര പുറത്തെടുത്തത്.
സഞ്ജു സാംസണ് സാധ്യത, ശംവം ദുബെ പുറത്തേക്ക്
മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനാണ് റിങ്കു സിങിന് പകരം ശിവം ദുബയെ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇതുവരെ പ്രതീക്ഷക്കൊത്ത് ഇയരാൻ സാധിക്കാത്ത താരത്തിന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത. നാല് ഇന്നിംഗ്സുകളിൽ നിന്ന് 44 റൺസ് മാത്രമാണ് ദുബെയ്ക്ക് നേടാനായത്.
ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങി, സ്പിന്നർമാരെ പ്രഹരിക്കാൻ ശേഷിയുള്ള താരങ്ങൾ ടീമിലുള്ള സാഹചര്യത്തിൽ, ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണെ ടീമിലെത്തിക്കാനാണ് സാധ്യത. ദുബെയിൽ നിന്ന് വ്യത്യസ്തമായി, സ്പിന്നർമാർക്കും പേസർമാർക്കും എതിരെ ഒരുപോലെ പ്രഹരശേഷിയുള്ള താരമാണ് സഞ്ജു. ഹെവി ഔട്ഫീൽഡിൽ ഫോർ സ്കോർ ചെയ്യാൻ പ്രയാസമാണെങ്കിലും, സഞ്ചുവിന്റെ ശരീരഭാഷ ഇത് എളുപ്പമാക്കും.
ഇന്ത്യ vs ബംഗ്ലാദേശ് സാധ്യത ടീം
ഇന്ത്യ: രോഹിത് ശർമ്മ (c), വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ
ബംഗ്ലാദേശ്: തൻസിദ് ഹസൻ, ലിറ്റൺ ദാസ് (WK), നജ്മുൽ ഹൊസൈൻ ഷാൻ്റോ (c), തൗഹിദ് ഹൃദയ്, ഷാക്കിബ് അൽ ഹസൻ, മഹ്മൂദുള്ള, മഹേദി ഹസൻ, റിഷാദ് ഹൊസൈൻ, തസ്കിൻ അഹമ്മദ്, തൻസിം ഹസൻ, മുസ്തഫിസുർ റഹ്മാൻ.
Read More Sports News Here
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം