കംഗാരുപ്പടയ്ക്ക് നാളെ ജയിച്ചേ തീരൂ; രോഹിത്തിനും സംഘത്തിനും പകരം വീട്ടാനാകുമോ?
ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഇനി സെമിയിൽ കടക്കണമെങ്കിൽ തിങ്കളാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരം ജയിച്ചേ തീരൂ. ഒപ്പം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും അവരുടെ സാധ്യത
ടി20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രജയം നേടിയതോടെ, കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഏറ്റ തിരിച്ചടിക്കുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. കഴിഞ്ഞ ഏകദിന ലോകകപ്പിൽ അഫ്ഗാൻ പ്രതീക്ഷകൾ തല്ലിക്കെടുത്തി ഓസ്ട്രേലിയ പിന്നീട് ചാമ്പ്യന്മാരായിരുന്നു. അന്ന് ഗ്ലെൻ മാക്സ്വെല്ലിന്റെ പോരാട്ടമാണ് അഫ്ഗാന് തിരിച്ചടിയായത്.
ഇക്കുറി അതിനെല്ലാം മറുപടിയെന്നോണം ടി20 ലോകകപ്പിൽ ഓസ്ട്രേലിയയുടെ സെമി പ്രതീക്ഷകൾക്ക് റാഷിദ് ഖാനും കൂട്ടരും കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് ഇനി സെമിയിൽ കടക്കണമെങ്കിൽ തിങ്കളാഴ്ച ഇന്ത്യയ്ക്കെതിരായ മത്സരം ജയിച്ചേ തീരൂ. ഒപ്പം ബംഗ്ലാദേശിനെതിരായ മത്സരത്തിൽ അഫ്ഗാനിസ്ഥാന്റെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും അവരുടെ സാധ്യത.
ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ തകർത്തെറിഞ്ഞത് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ഓസീസിന്റെ മറുപടി 127 റൺസിൽ അവസാനിച്ചു. ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.
ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തിരഞ്ഞെടുത്തു. അഫ്ഗാനിസ്ഥാനായി ഓപ്പണിംഗ് സഖ്യം മികച്ച തുടക്കം നൽകി. എന്നാൽ സ്കോറിംഗിന് വേഗത കുറവായിരുന്നത് തിരിച്ചടിയായി. ആദ്യ വിക്കറ്റിൽ റഹ്മനുള്ള ഗുർബസും ഇബ്രാഹിം സദ്രാനും 118 റൺസ് കൂട്ടിച്ചേർത്തു. ഗുർബസ് 60 റൺസും സദ്രാൻ 51 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് വീണതോടെ അഫ്ഗാന് മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. തുടർച്ചയായ രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസ് ഹാട്രിക് സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരറ്റത്ത് ഉറച്ചുനിന്ന ഗ്ലെൻ മാക്സ്വെൽ ഓസീസിന് വിജയപ്രതീക്ഷ നൽകി. ഒടുവിൽ 59 റൺസുമായി മാക്സ്വെൽ വീണതോടെ അഫ്ഗാനും ജയം മണത്തു. മാക്സ്വെല്ലിനെ കൂടാതെ 12 റൺസെടുത്ത മിച്ചൽ മാർഷും 11 റൺസുമായി മാർകസ് സ്റ്റോയിനിസും മാത്രമാണ് രണ്ടക്കം കടന്നത്. അഫ്ഗാനിസ്ഥാനായി ഗുൽബദീൻ നയീബ് നാലും നവീൻ ഉൾ ഹഖ് മൂന്നും വിക്കറ്റെടുത്തു.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം