മരണക്കളിക്ക് മുമ്പ് കംഗാരുപ്പടയ്ക്ക് ഷോക്ക്; ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് മഴ ഭീഷണി
അക്യുവെതർ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് വിൻഡീസിലെ സെന്റ് ലൂസിയയില്‍ ഇന്ന് കനത്ത മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരം തുടങ്ങേണ്ട രാത്രി 8 മണിക്ക് സെന്റ് ലൂസിയയില്‍ 70% മഴ സാധ്യതയാണ് അക്യുവെതര്‍ പ്രവചിച്ചിരിക്കുന്നത്
India vs Australia T20 World Cup 2024 Match Today: ടി20 ലോകകപ്പില്‍ ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിന് മഴ ഭീഷണിയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. അക്യുവെതർ കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് വിൻഡീസിലെ സെന്റ് ലൂസിയയില്‍ ഇന്ന് കനത്ത മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരം തുടങ്ങേണ്ട പ്രാദേശിക സമയം 10.30ന് (ഇന്ത്യൻ സമയം രാത്രി 8 മണിക്ക്) സെന്റ് ലൂസിയയില്‍ 70% മഴ സാധ്യതയാണ് അക്യുവെതര്‍ പ്രവചിച്ചിരിക്കുന്നത്.
ഇന്നത്തെ ദിവസം മുഴുവൻ ആകാശം മേഘാവൃതമായിരിക്കുമെന്നും മത്സരം ഒന്നുകില്‍ പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരികയോ ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തിൽ ഏഷ്യൻ ശക്തികളായ അഫ്ഗാനിസ്ഥാനോട് തോറ്റതോടെ ഓസ്ട്രേലിയയുടെ സെമി സാധ്യതകള്‍ ഇന്നത്തെ മത്സരത്തെ പൂർണമായും ആശ്രയിച്ചാണിരിക്കുന്നത്. ഇന്ന് ഇന്ത്യയെ വലിയ മാർജിനിൽ തോല്‍പ്പിച്ചാല്‍ മാത്രമെ ഓസ്ട്രേലിയയ്ക്ക് സെമി ഉറപ്പിക്കാനാവൂ.
ഇന്നത്തെ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ഇന്ത്യയും ഓസ്ട്രേലിയയും പോയിന്റ് പങ്കിടും. ഇതോടെ അഞ്ച് പോയന്റുമായി ഇന്ത്യ ഗ്രൂപ്രില് ഒന്നാമന്മാരായി സെമിയിലെത്തും. നാളെ രാവിലെ നടക്കുന്ന അഫ്ഗാനിസ്ഥാന്-ബംഗ്ലാദേശ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയ സെമിയിലെത്താതെ പുറത്താവും. നാല് പോയിന്റുമായി അഫ്ഗാന് സെമിയിലെത്തുകയും ചെയ്യും. ആദ്യ രണ്ട് കളികളും ജയിച്ച ഇന്ത്യയ്ക്ക് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരെ തോറ്റാൽ പോലും മികച്ച നെറ്റ് റണ്‍റേറ്റുള്ളതിനാല്‍ (+2.425) സെമി ഏകദേശം ഉറപ്പാണ്.
ഓസ്ട്രേലിയയ്ക്ക് +0.233 നെറ്റ് റണ്‍റേറ്റും, അഫ്ഗാനിസ്ഥാന്റെ നെറ്റ് റണ്‍റേറ്റ് -0.65 ഉം ആണ്. ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തില്‍ ഇന്ത്യ തോറ്റാല്‍ നാളെ ബംഗ്ലാദേശിനെതിരെ വന്‍ വിജയം നേടിയാല്‍ മാത്രമെ അഫ്ഗാനിസ്ഥാന് സെമിയിലെത്താനാവൂ. -2.489 നെറ്റ് റണ്‍റേറ്റുള്ള ബംഗ്ലാദേശിന്റെ സെമി സാധ്യതകള്‍ ഏകദേശം അവസാനിച്ചു കഴിഞ്ഞു. ഇന്ന് ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിക്കുകയും, നാളെ അഫ്ഗാനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ മാത്രമാണ് ബംഗ്ലാദേശിന് നേരിയ സാധ്യതയുള്ളത്.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം