കോപ്പ അമേരിക്ക: കോസ്റ്റാറിക്കയോട് വിറച്ച് തുടക്കം, പ്രതാപകാലത്തെ നിഴലായി ബ്രസീൽ
കോസ്റ്റാറിക്കയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് നിരാശയേകുന്ന സമനില മാത്രം. മുന്നേറ്റനിരയുടെ ആത്മവിശ്വാസമില്ലാത്ത മുന്നേറ്റങ്ങളാണ് കളിയിലുടനീള കാണാനായത്
കോസ്റ്റാറിക്കയുടെ പ്രതിരോധപ്പൂട്ട് പൊളിക്കാനാകാതെ കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് നിരാശയേകുന്ന സമനില മാത്രം. മുന്നേറ്റനിരയുടെ ആത്മവിശ്വാസമില്ലാത്ത മുന്നേറ്റങ്ങളാണ് കളിയിലുടനീള കാണാനായത്. പന്ത് കൈവശം വച്ച് കളിക്കുന്നതിലുപരി കോസ്റ്റാറിക്കൻ ഗോളി പാട്രിക്കിനെ പരീക്ഷിക്കാൻ പുതിയ കാനറിപ്പട മറന്നതിന്റെ ശിക്ഷയായി അവർക്ക് ഈ സമനിലയെ വായിച്ചെടുക്കാം.
— The Athletic | Football (@TheAthleticFC) June 25, 2024
വിനീഷ്യസ് ജൂനിയറും, റോഡ്രിഗോയും, എൻഡ്രിക്കും അടങ്ങുന്ന ലോകോത്തര താരങ്ങൾ ബ്രസീലിയൻ നിരയിൽ ഉണ്ടായിട്ടും കോസ്റ്റാറിക്കൻ പ്രതിരോധത്തെ ഉലയ്ക്കാൻ അവർക്ക് സാധിച്ചില്ല. മത്സരത്തിന്റെ 70 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും ഗോൾവല ചലിപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞില്ല.
Sin goles en el estreno 🚫 pic.twitter.com/M2ZMDiMANC
— CONMEBOL Copa América™️ (@CopaAmerica) June 25, 2024
30ാം മിനിറ്റിൽ മാര്ക്കിഞ്ഞോസിന്റെ ഗോൾ ഓഫ്സൈഡിൽ കുരുങ്ങി. ഗോൾകീപ്പർ പാട്രിക് സെക്വീരയുടെയും കോസ്റ്റാറിക്കൻ പ്രതിരോധത്തിന്റെ ശക്തമായ പോരാട്ടമാണ് മത്സരം സമനിലയിലേക്ക് എത്തിച്ചത്. അവർക്കിത് ജയത്തിനോളം പോന്ന സമനിലയുമായി.
Lucas Paquetá hizo vibrar el palo 😳 pic.twitter.com/A0zionbEZa
— CONMEBOL Copa América™️ (@CopaAmerica) June 25, 2024
ആദ്യ പകുതിയിൽ ഒരൽപ്പം വിരസമായാണ് മത്സരം നീങ്ങിയത്. ഏകപക്ഷീയമായ ആക്രമണങ്ങൾ മെനഞ്ഞെടുത്ത് ബ്രസീൽ താരങ്ങൾ പൂർണ്ണ സമയവും പന്തുതട്ടി. 30ാം മിനിറ്റിൽ റാഫീഞ്ഞയുടെ ഫ്രീക്വിക്ക് റോഡ്രിഗോ വഴി മാർക്കിഞ്ഞോസിലെത്തി.
🚨 Brazil couldn’t defeat Costa Rica! 🚨 Disastrous start for a title contender 😫 🇧🇷 against determined “Ticos” 🤩#beINSPORTS #CopaAmérica #Brazil #Brasil #Vinícius #CostaRica pic.twitter.com/x7V4RkPndl
— beIN SPORTS USA (@beINSPORTSUSA) June 25, 2024
വളരെ എളുപ്പത്തിൽ താരം പന്ത് വലയിലാക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡിൽ കുരുങ്ങി. ആദ്യ പകുതിയിൽ 75 ശതമാനവും പന്ത് ബ്രസീൽ താരങ്ങളുടെ കാലുകളിലായിരുന്നു.
Neymar’s reaction was a big 🤷🏻♂️ when Vinicius Junior was subbed out during Brazil’s 0-0 draw against Costa Rica #CopaAmerica pic.twitter.com/MZrqkmxaAa
— Roberto Rojas 🇵🇾🇺🇸 (@RobertoRojas97) June 25, 2024
രണ്ടാം പകുതിയിൽ മഞ്ഞപ്പട കൂടുതൽ ആക്ടീവായി കളിച്ചു. എന്നാൽ ഗോൾവല ചലിപ്പിക്കാനുള്ള ശ്രമങ്ങൾ കോസ്റ്ററിക്കൻ പ്രതിരോധത്തിൽ തട്ടി അവസാനിച്ചു. പരിമിതമായി മാത്രമാണ് ഗോൾ അടിക്കാനുള്ള ശ്രമങ്ങൾ കോസ്റ്ററിക്ക നടത്തിയത്. എങ്കിലും ലാറ്റിൻ അമേരിക്ക ശക്തികളെ സമനിലയിൽ പിടിച്ചതിൽ കോസ്റ്ററിക്കൻ സംഘത്തിന് ആശ്വസിക്കാം.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം