ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 8 റൺസിനാണ് അഫ്ഗാന്റെ ജയം
ആവേശപ്പോരാട്ടത്തിൽ എട്ട് റണ്‍സിന് ബംഗ്ലാദേശിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന് ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. സൂപ്പര്‍ എട്ട് ഗ്രൂപ്പ് ഒന്നിൽ നിന്ന് ഇന്നലെ ഇന്ത്യയും സെമി ഫൈനലില്‍ പ്രവേശിച്ചിരുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്ട്രേലിയ സൂപ്പര്‍ എട്ടില്‍ നിന്ന് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 116 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാല്‍ ഇടവിട്ട് മഴ പെയ്തതിനെ തുടര്‍ന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 114 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എങ്കിലും ബംഗ്ലാദേശ് 17.5 ഓവറില്‍ എല്ലാവരും പുറത്തായി. നാല് വിക്കറ്റുകൾ വീഴ്ത്തി അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാനാണഅ ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കിയത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 8 റൺസിനാണ് അഫ്ഗാന്റെ ജയം.
12.1 ഓവറില്‍ ജയിച്ചിരുന്നെങ്കില്‍ ബംഗ്ലാദേശിനും ലോകകപ്പ് സെമിയിൽ കടക്കാമായിരുന്നു. പിന്നീടുള്ള ഓവറുകളിലാണ് ബംഗ്ലാദേശ് മത്സരം ജയിക്കുന്നതെങ്കില്‍ ഓസട്രേലിയയും സെമിയിൽ എത്തുമായിരുന്നു. എന്നാല്‍ അഫ്ഗാന് പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ ചരിത്രത്തിലാദ്യമായി ടീം ടി20 ലോകകപ്പിന്റെ സെമിയിൽ അഫ്ഗാൻ പ്രവേശിച്ചു. ഓപ്പണറായി ഇറങ്ങി 54 റൺസുമായി ലിട്ടൺ ദാസ് അവസാന നിമിഷം വരെ പോരാടിയെങ്കിലും താരത്തെ നിസഹായനാക്കി അഫ്ഗാൻ എട്ട് റൺസ് അകലെ ജയം പിടിച്ചെടുത്തു.
ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും മെല്ലപ്പോക്കാണ് അഫ്ഗാനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ആദ്യ വിക്കറ്റിൽ ഇബ്രാഹിം സദ്രാൻ (29 പന്തിൽ 18 ), റഹ്മാനുള്ള ഗുർബാസ് (55 പന്തിൽ 43) എന്നിവർ 59 റൺസ് കൂട്ടിച്ചേർത്തു. അവസാന നിമിഷം ആഞ്ഞടിച്ച ക്യാപ്റ്റൻ റാഷിദ് ഖാനാണ് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 10 പന്തിൽ 19 റൺസുമായി റാഷിദ് പുറത്താകാതെ നിന്നു.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം