മെസ്സിയുടെ കോർണറിൽ നിന്ന് വിജയഗോൾ; ക്വാർട്ടർ ഉറപ്പിച്ച് ലോക ചാമ്പ്യന്മാർ
കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചു. 88ാം മിനിറ്റിൽ ലൌട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്
യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വീണ്ടും സമനില. സ്ലൊവേനിയയോട് 0-0 എന്ന നിലയിൽ ഗോൾരഹിതമായി പിരിയാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റുമായാണ് ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിൽ കടന്നത്. ഇംഗ്ലണ്ടിന്റെ നിറം മങ്ങിയ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്. ഈ പ്രകടനം തുടർന്നാൽ യൂറോ സ്വപ്നങ്ങൾക്ക് ആയുസ് ഇല്ലെന്നാണ് ആരാധകരുടെ വിമർശനം.
മത്സരത്തിൽ 12 ഷോട്ടുകൾ മാത്രമാണ് ഇംഗ്ലണ്ട് താരങ്ങൾക്ക് പായിക്കാനായത്. അതിൽ നാലെണ്ണം മാത്രമാണ് ഷോട്ട് ഓൺ ടാർഗറ്റായത്. 74 ശതമാനം സമയം പന്തിനെ നിയന്ത്രിക്കാനായത് മാത്രമാണ് ഇംഗ്ലീഷ് നിരയിൽ എടുത്ത് പറയാനുള്ളത്. മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് സെർബിയയോട് സമനിലയിൽ കുരുങ്ങി. ഇരുടീമുകൾക്കും ഗോൾ നേടാൻ കഴിഞ്ഞില്ല.
മൂന്ന് മത്സരങ്ങളിലും മൂന്നിലും സമനില നേടിയ ഡെന്മാർക്ക് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തോടെ പ്രീ ക്വാർട്ടറിലെത്തി. ഇതേ ഫലമുള്ള സ്ലൊവേന്യയാണ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്താണെങ്കിലും ബെസ്റ്റ് ലൂസേഴ്സ് ടീമായി അവസാന 16ലേക്ക് സ്ലൊവേനിയയും സ്ഥാനം ഉറപ്പിച്ചു.
അതേസമയം, കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ചിലിയെ തോൽപ്പിച്ചു. 88ാം മിനിറ്റിൽ ലൌട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) June 26, 2024
കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെയാണ് ചിലിയുടെ പോസ്റ്റിൽ ഉണ്ടായ കൂട്ടപ്പൊരിച്ചിലിനിടെ മാർട്ടിനസ് ഗോൾവല കുലുക്കിയത്. തുടർച്ചയായ രണ്ടാം ജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിന് യോഗ്യത നേടി. ലയണൽ മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്നാണ് ഗോളവസരം തുറന്നത്.
Read More Sports News Here
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ് ഓഫാക്കി വച്ചത് മൂന്ന് മാസം