മഴ പേടിയിൽ ഇന്ത്യ- ഇംഗ്ലണ്ട് സെമി; മത്സരം ഉപേക്ഷിച്ചാൽ ഫൈനൽ ടിക്കറ്റ് ആർക്ക്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി മത്സരത്തിന് 250 മിനിറ്റ് കട്ട് ഓഫ് ടൈമാണ് അനുവദിച്ചിരിക്കുന്നത്
ടി20 ലോകകപ്പിൽ തോൽവി അറിയാതെയാണ് ടീം ഇന്ത്യ സെമിയിൽ എത്തിയിരിക്കുന്നത്. രണ്ടാം സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളി. വ്യാഴാഴ്ച ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- ഇംഗ്ലണ്ട് മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് മത്സരമെങ്കിലും വെസ്റ്റ് ഇന്‍ഡീസിലെ സമയം അനുസരിച്ച് രാവിലെയാണ് മത്സരം നടക്കുന്നത്.
കാലാവസ്ഥാ പ്രവചനമനുസരിച്ച് വ്യാഴാഴ്ച രാവിലെ ഗയാനയിൽ ശക്തമായി മഴ പെയ്യുമെന്നാണ് സൂചന. ഉച്ചയ്ക്ക് ശേഷം കാറ്റിനും ഇടിമിന്നലോടു കൂടി മഴ പെയ്യുന്നതിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. 70 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.
മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ എന്താകും തുടർ നടപടിയെന്നാണ് ഇന്ത്യൻ ആരാധകരുടെ ആശങ്ക. ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് റിവേഴ്സ് ഡേ നിശ്ചയിച്ചിട്ടില്ല. അതിനാൽ ഇന്ന് തന്നെ മത്സരം നടത്താൻ പരമാവധി ശ്രമിക്കും. സാധാരണയായി ടി20 മത്സരങ്ങൾ മഴ മുടക്കിയാൽ 60 മിനുട്ട് കട്ട് ഓഫ് ടൈം നല്‍കും. ഇതിന് ശേഷമായിരിക്കും ഫലം തീരുമാനിക്കുക.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിൽ 60 മിനിറ്റിന് പകരമായി, 250 മിനിറ്റാണ് കട്ട് ഓഫ് ടൈം അനുവദിച്ചിരിക്കുന്നത്. ഒരു പന്ത് പോലും എറിയാനാകാത്ത സാഹചര്യത്തിൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇന്ത്യ ഫൈനലിലെത്തും. സൂപ്പര്‍ എട്ടിലെ പൂർണ വിജയം ഇന്ത്യക്ക് നേട്ടമാകും. അതേ സമയം ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇംഗ്ലണ്ട് പുറത്താകും.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ടീം ഇന്ത്യ സെമിയിൽ കടന്നത്. എന്നാൽ വെസ്റ്റ് ഇന്‍ഡീസ്, യുഎസ് ടീമുകളെ പരാജയപ്പെടുത്തിയെങ്കിലും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഒന്നാം സെമിയില്‍ അഫ്ഗാനിസ്ഥാനെ തകര്‍ത്ത ദക്ഷിണാഫ്രിക്ക ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
2022ലെ സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് നീലപ്പട സെമി ഫൈനൽ മത്സരങ്ങൾക്ക് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെ കളിക്കളത്തിൽ തറപറ്റിച്ച് ഇന്ത്യ ഫൈനൽ ടിക്കറ്റ് നേടണമെന്നാണ് ഇന്ത്യൻ ആരാധകരുടെ ആഗ്രഹം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ഐസിസി റാങ്കിങ്ങിൽ ഒന്നാമതുള്ള ഇന്ത്യയും തുല്ല്യശക്തികളാണ്. പന്ത് നന്നായി തിരിയുന്ന, ബൗണ്‍സ് കുറഞ്ഞ പ്രോവിഡന്‍സിലെ വിക്കറ്റില്‍ സ്പിന്നമാരുടെ പ്രകടനവും സ്പിന്നമാരെ നേരിടുന്നതില്‍ ബാറ്റർമാരുടെ മികവും നിർണ്ണായകമാകും.
ഇന്ത്യയുടെ സാധ്യതാ ഇലവന്: രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് , സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര.
Read More Sports News Here
- ടി20 ലോകകപ്പില്‍ ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് ഇന്ന് ഇംഗ്ലീഷ് പരീക്ഷ. ഗയാനയില്‍ ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക് തുടങ്ങുന്ന മാച്ചിൽ ഇംഗ്ലണ്ടാണ് എതിരാളികള്‍. 2022ലെ സെമിയിൽ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് നീലപ്പട ഇന്നിറങ്ങുന്നത്
- സഞ്ജു സാസൺ ഇന്ന് കളിച്ചേക്കും; പന്തിന് മാറ്റമില്ല, പുറത്ത് പോകുന്നത് ഈ താരം
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം
- Euro 2024: ആരാകും യൂറോപ്പിന്റെ ചാമ്പ്യന്മാർ? മത്സര ഷെഡ്യൂളും ടീം വിശദാംശങ്ങളും
- ന്യൂയോർക്കിലെ നസാവു സ്റ്റേഡിയം ഇനി ഓർമ്മ; ബൗളിങിനെ തുണച്ച് പിച്ച് പൊളിക്കാൻ ബുൾഡോസർ എത്തി
- ‘കോഹ്ലി ലാഹോറിലോ കറാച്ചിയിലോ കളിക്കുമ്പോഴേ പാക് ആരാധക പിന്തുണയുടെ വലിപ്പം മനസ്സിലാകൂ’
- ലോകകപ്പിൽ ഇന്ത്യയുടെ അടുത്ത മത്സരങ്ങൾ എന്നാണ്?
- ലോകകപ്പ്, ഐപിഎൽ മുന്നൊരുക്കങ്ങൾക്കായി സഞ്ജു ഫോണ്‍ ഓഫാക്കി വച്ചത് മൂന്ന് മാസം