India vs South Africa, T20 World Cup 2024 Final: ഇന്ത്യൻ സമയം രാത്രി എട്ട് മുതൽ ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക കിരീടപ്പോരാട്ടം
IND vs SA T20 World Cup Final Live Updates in Malayalam: ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുന്ന ടി20 ലോകകപ്പ് കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ ഇന്ന് നേരിടും. അപരാജിത പോരാട്ടത്തിലൂടെയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോകകപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ആദ്യ സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിന് തോൽപ്പിച്ച ആത്മവിശ്വാസത്തോടെയാണ് ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിനിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ കരുത്തോടെയാണ് ഇന്ത്യ എത്തുന്നത്.
അമേരിക്കൻ പിച്ചിൽ നിന്ന് വെസ്റ്റ് ഇന്‍ഡീസിലെത്തിയപ്പോള്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവിനെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറായി. എന്നാൽ ഫോം കണ്ടെത്താൻ സാധിക്കാത്ത ശിവം ദുബെയെ മാറ്റി പരീക്ഷിക്കാൻ ടീം മാനേജ്മെന്റ് ഇതുവരെ തയ്യാറായിട്ടില്ല. പ്രതീക്ഷക്കൊത്ത് ഉയരാത്ത ദുബെയ്ക്ക് പകരം മലയാളി താരം സഞ്ജു സാസണ് മധ്യനിരയിൽ അവസരം നൽകണമെന്നാണ് ആരാധകരുടെ ആവശ്യം.
മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനാണ് റിങ്കു സിങിന് പകരം ശിവം ദുബയെ ഇന്ത്യ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, ഇതുവരെ പ്രതീക്ഷക്കൊത്ത് ഇയരാൻ സാധിക്കാത്ത താരത്തിന് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സ്ഥാനം നഷ്ടപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാൽ തുടർന്നും ടീമിൽ നിലനിർത്തിയ താരത്തിൽ നിന്ന് കാര്യമായ പ്രകടനം ഉണ്ടായില്ല. 7 ഇന്നിംഗ്സുകളിൽ നിന്ന് 106 റൺസ് മാത്രമാണ് ദുബെയ്ക്ക് നേടാനായത്. 34 റൺസാണ് ഈ മത്സരങ്ങളിലെ ദുബെയുടെ ടോപ് സ്കോർ.
ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ തുടങ്ങി, സ്പിന്നർമാരെ പ്രഹരിക്കാൻ ശേഷിയുള്ള താരങ്ങൾ ടീമിലുള്ള സാഹചര്യത്തിൽ, ശിവം ദുബെയ്ക്ക് പകരം സഞ്ജു സാംസണെ ടീമിലെത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ദുബെയിൽ നിന്ന് വ്യത്യസ്തമായി, സ്പിന്നർമാർക്കും പേസർമാർക്കും എതിരെ ഒരുപോലെ പ്രഹരശേഷിയുള്ള താരമാണ് സഞ്ജു.
എന്നാൽ, ഇംഗ്ലണ്ടിനെതിരെ കളിച്ച ടീമിനെ ഇന്ത്യ നിലനിർത്തുമെന്നാണ് സൂചന. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാനായില്ലെങ്കിലും, സീനിയർ താരം വിരാട് കോഹ്ലിക്ക് ഫൈനൽ മത്സരത്തിൽ ഇടം ലഭിക്കും. ഐപിഎൽ മത്സരങ്ങളിൽ വ്യാപക വിമർശനം നേരിട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹാർദിക് പാണ്ഡ്യ മധ്യനിര ശക്തമാക്കുന്നു.
ഇന്ത്യൻ ടീം, സാധ്യതാ ഇലവന്: രോഹിത് ശർമ്മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.
Read More
- കപ്പ് ആര് അടിക്കും? ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്
- T20 World Cup 2024 Final: ടി 20 ലോകകപ്പ് ഫൈനൽ: മഴ ചതിക്കുമോ? സാധ്യത ഇലവനിൽ ആരൊക്കെ ഇടംപിടിക്കും?
- ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനൽ എപ്പോൾ, എവിടെ കാണാം?
- നീതി പുലർത്തണം; ഐസിസി ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് മൈക്കൽ വോൺ
- കോപ്പ അമേരിക്ക 2024: മത്സരം, ടീമുകൾ, തീയതി; അറിയേണ്ടതെല്ലാം