യുറോകപ്പ് ഫൈനൽ പോരാട്ടം സ്പെയിനും ഇംഗ്ലണ്ടും തമ്മിൽ
ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം. മത്സരത്തിന്റെ എൺപ്പത്തിയൊന്നാം മിനിട്ടിൽ പകരക്കാനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്.
ഡോർട്ട്മുണ്ട്: നെതർലൻഡ്സിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് യൂറോകപ്പ് ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ആധികാരിക വിജയം. മത്സരത്തിന്റെ എൺപ്പത്തിയൊന്നാം മിനിട്ടിൽ പകരക്കാനായി ഇറങ്ങിയ ഒലി വാറ്റ്കിൻസാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്.
തുടക്കം മുതൽതന്നെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. തുടക്കം മുതൽ ആക്രമണം അഴിച്ചുവിട്ട നെതർലൻസ് ഇംഗ്ലണ്ടിന്റെ് പോസ്റ്റിലേക്ക് നിരന്തരം പന്തെത്തിച്ചു. എന്നാൽ പതിയെ ഇംഗ്ലണ്ടും പ്രത്യാക്രമണം തുടങ്ങിയതോടെ മത്സരം ആവേശകരമായി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ നെതർലെൻസിന്റെ സാവി ഡിമോൺസൺ ആദ്യഗോൾ നേടി. പതിനെട്ടാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്കിലൂടെ ഹാരി കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ഗോൾമടക്കി നൽകാനുള്ള ഇരുടീമൂകളുടെയും വാശിയേറിയ പോരാട്ടമാണ് തുടർന്ന് നടന്നത്. അതിനിടെ എൺപ്പത്തിയൊന്നാം മിനിറ്റിൽ ഒലി വാറ്റ്കസിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് ഫൈനിലേക്ക് പറന്നുകയറി.
യൂറോകപ്പിൽ ഇത് ആറാം തവണയാണ് നെതർലെൻസ് സെമിയിലെത്തിയിട്ടും ഫൈനൽ കാണാതെ പോകുന്നത്. ഞായറാഴ്ച രാത്രിയാണ് യൂറോ ക്പ്പ് ഫൈനൽ. സ്പെയിനാണ് ഇംഗ്ലണ്ടിന്റെ് എതിരാളികൾ.