ഗംഭീറിന് കീഴിൽ ഇന്ത്യൻ ടീമിന് ആദ്യ പര്യടനം; ഇന്ത്യ-ശ്രീലങ്ക മത്സരക്രമം പ്രഖ്യാപിച്ച് ബിസിസിഐ
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും ഉൾപ്പെടുന്ന പരമ്പര ജൂലൈ 27 മുതൽ ശ്രീലങ്കയിൽ നടക്കും
ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിനായുള്ള മത്സരക്രമം പ്രഖ്യാപിച്ചു. മൂന്ന് ഏകദിന മത്സരങ്ങളുടെയും, മൂന്ന് ടി20 മത്സരങ്ങളുടെയും സമയക്രമമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ 27ന് പല്ലേക്കലെയിൽ നടക്കുന്ന ടി20 മത്സരത്തോടെ പരമ്പര ആരംഭിക്കും. ഓഗസ്റ്റ് 7ന് കൊളംബോയിൽ നടക്കുന്ന ഏകദിനത്തോടെ പര്യടനം അവസാനിക്കും.
മത്സരക്രമം
ഇന്ത്യ- ശ്രീലങ്ക ടി20 മത്സരങ്ങൾ: IND vs SL T20I series schedule
- ജൂലൈ 26: ഒന്നാം ടി20, പല്ലേക്കലെയിൽ
- ജൂലൈ 27: പല്ലേക്കലെയിൽ രണ്ടാം ടി20
- ജൂലൈ 29: മൂന്നാം ടി20 ഐ പല്ലേക്കലെയിൽ
ഇന്ത്യ- ശ്രീലങ്ക ഏകദിന മത്സരങ്ങൾ: IND vs SL ODI series schedule
- ഓഗസ്റ്റ് 1: ഒന്നാം ഏകദിനം കൊളംബോ
- ഓഗസ്റ്റ് 4: രണ്ടാം ഏകദിനം കൊളംബോ
- ഓഗസ്റ്റ് 7: മൂന്നാം ഏകദിനം കൊളംബോ
രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനയർ താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യൻ സംഘം ശ്രീലങ്കയെ നേരിടാൻ ഒരുങ്ങുന്നത്. “സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുകയാണ്. രോഹിത്, വിരാട്, ബുംറ എന്നിവർക്ക് വിശ്രമം നൽകിയിട്ടുണ്ട്. സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ താരങ്ങൾ ടീമിനൊപ്പം ചേരും,” ബിസിസിഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്ക് ശേഷം, ഇന്ത്യൻ ടീം ന്യൂസിലൻഡിനെ സ്വന്തം തട്ടകത്തിൽ നേരിടും. ഒക്ടോബർ 16 മുതൽ നവംബർ 5 വരെയാണ് മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുക. നവംബർ 22ന് ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുൻമ്പായി, നവംബർ 8നും 15നും ഇടയിൽ നാല് ടി20കൾക്കായി ഇന്ത്യൻ സംഘം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും.
അതേസമയം, ശ്രീലങ്കൻ പരമ്പരയിൽ സഞ്ജു സാസൺ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം തെളിയും. ഏകദിന ടി20 മത്സരങ്ങളിലും സഞ്ജുവിന് ടീമിലിടംകിട്ടാൻ സാധ്യതയുണ്ട്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിന്റെ ആദ്യ പരമ്പര കൂടിയാകും ഇത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ചൊവ്വാഴ്ചയാണ് ഗംഭീറിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചത്.
Read More
- ‘ശ്രദ്ധിക്കുക നിങ്ങൾ എ.ഐ നിരീക്ഷണത്തിലാണ്’; നിർമ്മിത ബുദ്ധി വഴി കളിക്കാരെ തിരഞ്ഞെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ
- കോപ്പ അമേരിക്ക: കലാശപോരാട്ടം അർജന്റീനയും കൊളംബിയയും തമ്മിൽ
- ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്വെയെ തകർത്ത് നീലപ്പട
- ഒടുവിൽ പ്രഖ്യാപനമെത്തി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?