തന്റെ ലോക റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള താരങ്ങൾ ആരോക്കെയെന്ന് വെളിപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ
ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിലെ ലോക റെക്കോർഡ് തകർക്കാൻ ഇന്ത്യക്കാരായ രണ്ട് താരങ്ങൾക്കാണ് സാധ്യതയെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. 2004-ൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെയാണ് ലാറ 400 റൺസ് എന്ന അത്ഭുതനേട്ടം സ്വന്തമാക്കിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന് വ്യക്തിഗത സ്കോറും ബ്രയാൻ ലാറയുടെ പേരിലാണ്. 1994-ൽ വാർവിക്ഷെയറിന് വേണ്ടി പുറത്താകാതെ 501 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം സ്വന്തമാക്കിയത്.
20 വർഷമായി തിരുത്തപ്പെടാത്ത ലാറയുടെ റെക്കോർഡ് ആധുനിക ക്രിക്കറ്റിലെ ബാറ്റർമാർ ആരെങ്കിലും തകർക്കുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. രണ്ട് ഇന്ത്യൻ താരങ്ങളെയും രണ്ട് ഇംഗ്ലണ്ട് താരങ്ങളെയുമാണ് അദ്ദേഹം തന്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ളവരായി തിരഞ്ഞെടുത്തത്.
ഇന്ത്യയുടെ കരുത്തരായ യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് ലാറ തിരഞ്ഞെടുത്ത ഇന്ത്യൻ താരങ്ങൾ. കൂടാതെ ഇംഗ്ലണ്ട് താരങ്ങളായ സാക് ക്രൗളിയും ഹാരി ബ്രൂക്കും ലാറയുടെ പട്ടികയിൽ ഇടംപിടിച്ചു. ശരിയായ സാഹചര്യം വന്നാല്‍ ജയ്സ്വാളും, ഗില്ലും തന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങളാണ് ശുഭ്മാന്‍ ഗില്ലും, യശസ്വി ജയ്സ്വാളും. ഗില്ലിൻ്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ 128 ആണ്. അതേ സമയം, ജയ്സ്വാൾ തൻ്റെ ടെസ്റ്റ് കരിയറിലെ ഒമ്പത് മത്സരങ്ങളിൽ ഇതിനകം തന്നെ രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ട്. ഇതുവരെ 1028 റൺസ് നേടിയ താരത്തിന്റ ടെസ്റ്റ് കരിയറിൽ 3 സെഞ്ചുറികളും 4 ഫിറ്റുകളും ഉൾപ്പെടുന്നു.
ശുഭ്മാൻ ഗിൽ 25 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 35.52 ശരാശരിയോടെ 4 സെഞ്ചുറികളും 6 അർധസെഞ്ചുറികളും താരം സ്വന്തമാക്കി. 1492 റൺസാണ് ഇതുവരെ നേടിയ ആകെ റൺസ്.
Read More
- ‘ശ്രദ്ധിക്കുക നിങ്ങൾ എ.ഐ നിരീക്ഷണത്തിലാണ്’; നിർമ്മിത ബുദ്ധി വഴി കളിക്കാരെ തിരഞ്ഞെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ
- കോപ്പ അമേരിക്ക: കലാശപോരാട്ടം അർജന്റീനയും കൊളംബിയയും തമ്മിൽ
- ഉപനായകനായി സഞ്ജു ഇറങ്ങിയത് വെറുതെയായില്ല; സിംബാബ്വെയെ തകർത്ത് നീലപ്പട
- ഒടുവിൽ പ്രഖ്യാപനമെത്തി; ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീർ
- ടി20 ലോകകപ്പ്: ഇന്ത്യൻ ടീമിന് ബിസിസിഐയുടെ 125 കോടി; സഞ്ജു സാംസണ് കിട്ടുന്നത് എത്ര?