ക്ഷേത്രത്തിനു മുന്നിൽ ആരാണ് ഫ്ലക്സ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡുള്ളത്.
വിടി ബൽറാം (വലത്) |Facebook
ഹൈലൈറ്റ്:
- മുഖ്യമന്ത്രിക്കെതിരെ പരിഹാസം
- അന്നം തരുന്നവൻ ദൈവം എന്നാണ് ഫ്ലക്സിലുള്ളത്
- ട്രോളുമായി കോൺഗ്രസ് പ്രവർത്തകരും
കരുവന്നൂർ വായ്പ തട്ടിപ്പ്: സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ നാളെ ജില്ല സെക്രട്ടേറിയറ്റ് യോഗം
“രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിൻ്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിൻ്റെ ദൈവം പച്ചരി വിജയൻ.” എന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പച്ചീരി വിഷ്ണു ക്ഷേത്രത്തിനു മുന്നിലാണ് പിണറായി വിജയന്റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
വാക്സിൻ നൽകുന്നതിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ; ബാക്കിയുള്ളത് 4,99,000 വാക്സിനെന്നും മുഖ്യമന്ത്രി
ക്ഷേത്രത്തിനു മുന്നിലെ ഫ്ലക്സ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ബൽറാമിനു പിന്തുണച്ച് കോൺഗ്രസ് അനുഭാവികൾ കമന്റ് ചെയ്തിട്ടുണ്ട്. “നിങ്ങൾ മതത്തിലേക്ക് ചുരുങ്ങുമ്പോൾ ഞങ്ങൾ മനുഷ്യരിലേക്ക് പടരും.” അതിലൊരാളുടെ പരിഹാസം. എന്നാൽ പേരിനു പോലും ഫ്ലക്സ് വെയ്ക്കാൻ അനുഭാവികളില്ലാത്ത ബൽറാമിന് അസൂയ ആണെന്നാണ് ഇടത് അനുഭാവി കമന്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് കണക്ക് ഉയരുന്നു ; നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാനം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : former thrithala mla vt balram against cm pinarayi vijayan
Malayalam News from malayalam.samayam.com, TIL Network