കുവൈത്ത് സിറ്റി > രാജ്യത്ത് കനത്ത ചൂട് തുടരുന്നു. താപനില 50 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയർന്നു. 53 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രേഖപ്പെടുത്തിയത്.
കടുത്ത ചൂടിനൊപ്പം ശക്തമായ വടക്കുപടിഞ്ഞാറൻ ചൂടുകാറ്റും വീശിയതിനാൽ രാജ്യം ചുട്ടുപൊള്ളി. രാത്രി 32 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു താപനില. വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാത്രിയിലെ കാലാവസ്ഥ ചൂടുള്ളതും പൊടിപടലങ്ങൾ ക്രമേണ അടിഞ്ഞുകൂടുന്നതും വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗതയിലായിരിക്കുമെന്നും മണിക്കൂറിൽ 12-40 കിലോമീറ്റർ ഇടവിട്ട് സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടി.
ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുക, കഠിനമായ ചൂടുള്ള സമയങ്ങളിൽ പുറത്തിറങ്ങുന്നതും കഠിനമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൗരന്മാരോട് നിർദേശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..