Jibin George | Samayam Malayalam | Updated: 24 Jul 2021, 03:22:00 PM
ലഫ്. ഗവർണർ അനിൽ ബൈജാൾ ആണ് ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകിയത്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ എന്നീ ദേശീയ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഉത്തരവാണിതെന്ന് പോലീസ്
പ്രതീകാത്മക ചിത്രം. Photo: ANI
ഹൈലൈറ്റ്:
- ഡൽഹി പോലീസിന് പ്രത്യേക അധികാരം നൽകി ലഫ്. ഗവർണർ.
- ഒക്ടോബർ 18വരെ ആരെയും അറസ്റ്റ് ചെയ്യാം.
- ദേശീയ സുരക്ഷാ നിയമപ്രകാരമാണ് അനുമതി നൽകിയത്.
കത്തോലിക്ക പുരോഹിതന് തമിഴ്നാട്ടില്‍ അറസ്റ്റില്‍; ഭാരതമാതാവിനെ അപമാനിച്ചെന്ന്, വൈദികനെതിരെ മുപ്പതോളം പരാതികൾ
ഡൽഹി പോലീസിന് നൽകിയ പ്രത്യേക അധികാരം ജൂലായ് 19 മുതൽ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സർക്കാരിൻ്റെ വിവാദ കർഷക നിയമത്തിനെതിരെ കർഷകർ സമരം ശക്തിപ്പെടുത്താൻ ആലോച നടത്തുന്നതിനിടെയാണ് പോലീസിന് പ്രത്യേക അധികാരം നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ, സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ഡേ എന്നീ ദേശീയ ആഘോഷങ്ങൾക്ക് മുൻപായി നൽകുന്ന ഉത്തരവാണിതെന്നും പ്രത്യേക പ്രത്യേക അധികാരമല്ലെന്നു ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
ജന്തർ മന്ദർ കേന്ദ്രീകരിച്ചാണ് കർഷർ ഇപ്പോൾ പ്രതിഷേധം നടത്തുന്നത്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭീകരാക്രമണ സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ജമ്മുവിലെ വിമാനത്താവളത്തിലെ വ്യോമസേന മേഖലയിൽ ഡ്രോൺ ഉപയോഗിച്ച് ഭീകരർ ആക്രമണം നടത്തിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ സൈന്യം വെടിവച്ചിടുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് ലഫ്. ഗവർണർ ഡൽഹി പോലീസ് കമീഷണർ ബാലാജി ശ്രീവാസ്തവയ്ക്ക് പ്രത്യേക അധികാരം നൽകിയത്.
കേന്ദ്രത്തിന് ഉറപ്പില്ല, എന്ന് ഇന്ത്യയില്‍ എല്ലാവര്ക്കും വാക്സിന് കിട്ടുമെന്ന്
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 നീക്കിയതിൻ്റെ രണ്ടാം വാർഷിക ദിനമായ ഓഗസ്റ്റ് അഞ്ചിന് പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ വിവിധയിടങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായുള്ള വിവരം രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,097 കൊവിഡ് കേസുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : lg anil baijal grants power to delhi police commissioner national security act till october 18
Malayalam News from malayalam.samayam.com, TIL Network