ഹൈലൈറ്റ്:
- ആത്മഹത്യതന്നെ
- റിപ്പോർട്ട് പോലീസിന് കൈമാറി
- അനന്യ ചികിത്സാ പിഴവ് ആരോപിച്ചിരുന്നു
Also Read: കൊച്ചിയിലെ ആശുപത്രിക്കെതിരെ ശസ്ത്രക്രിയാ പിഴവ് ആരോപണം; പിന്നാലെ ട്രാൻസ് യുവതി ആത്മഹത്യ ചെയ്തു
ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. അനന്യയുടെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.
ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കുമെന്ന് കളമശേരി സർക്കിൾ ഇൻസ്പെക്ടർ പിആർ സന്തോഷ് വ്യക്തമാക്കിയിരുന്നു.
അനന്യയുടെ മരണത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ; പോലീസ് ഇന്ന് അന്വേഷണം തുടങ്ങും
അതേസമയം, അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ജിജുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ചൊവ്വാഴ്ചയാണ് അനന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സംഘർഷം അനുഭവിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
അനന്യയുടെയും പങ്കാളിയുടെയും മരണത്തിൽ കൂടുതൽ അന്വേഷണം നടക്കും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : transgender activist anannyah kumari alex postmortem report
Malayalam News from malayalam.samayam.com, TIL Network