കൊവിഡ് വാക്സിന് എടുക്കാനും 72 മണിക്കൂറിനുളളിലുളള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജൂലൈ 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്പെട്ടവര്ക്കാണ് വാക്സിന് നല്‍കുക.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
- 72 മണിക്കൂറിനിടെ ലഭിച്ച നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം
- കൊവിഡ് വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം
ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന് കളക്ടർ അറിയിച്ചു. രോഗബാധിതരായവർ വാക്സിൻ എടുത്താൽ അതിൻ്റെ പ്രയോജനം ലഭിക്കില്ല. തൊഴിലിടങ്ങളിലും കടകളിലും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും കളക്ടർ അറിയിച്ചു.
ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത്. കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതി. കൊവിഡ് പ്രതിരോധ നടപടികള്‍ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും കലാ കായിക രംഗത്തേയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊവിഡ് സാഹചര്യം തുടര്‍ന്നു പോകുന്ന സ്ഥിതിയില്‍ കൊവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നത്. ഈ പരിശ്രമത്തിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്സിനോ കൊ വിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നത്. കൊവിഡ് വാക്സിന് എടുക്കാനും 72 മണിക്കൂറിനുളളിലുളള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജൂലൈ 28 മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരും.
106 സഹകരണ ബാങ്കുകളിൽ തട്ടിപ്പ് നടന്നു; വിജയരാഘവനും എസി മൊയ്തീനും പങ്കുണ്ടെന്ന് കെ സുരേന്ദ്രൻ
തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്പെട്ടവര്ക്കാണ് വാക്സിന് നല്‍കുക. ഇവര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നൽകുന്ന വാക്സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്സിൻ എടുക്കേണ്ടവർ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്സിൻ ഉറപ്പ് വരുത്തണം.
ഇതിനനുസരിച്ച് വാക്സിന് വിതരണ സംവിധാനം പുനഃക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പൊതു ഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്സിന് എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ ടെസറ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് ഈ നടപടി. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ബംഗ്ലാദേശിന് പിന്നാലെ കിറ്റക്സിനെ ക്ഷണിച്ച് ശ്രീലങ്കയും
കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ ആവശ്യമായ ക്വാറന്റൈന് സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റൈന് സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആര്‍ആര്‍ടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധമായി ഡിസിസികളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണം.
രോഗവ്യാപനം തടഞ്ഞ് നിർത്തി ഓരോ തൊഴിൽ / ബിസിനസ്സ് വിഭാഗത്തിനേയും സ്പോർട്ട്സ്,കലാ സാംസ്കാരിക രംഗത്തേയും പടി പടിയായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വ കൊവിഡ് മാനേജ്മെൻ്റ് പരിപാടിയാണ് ഉദ്ദേശിക്കുന്നത്. എല്ലാ ലോക്കൽ ബോഡികളും എ കാറ്റഗറിയിൽ ആകുക മാത്രമല്ല ഒരു പ്ലസ് കൂടി മുന്നോട്ടു പോയി കൊവിഡിനൊപ്പം ആത്മവിശ്വാസത്തോടെ ജീവിക്കുന്ന എ- പ്ലസ്സ് ആണ് ലക്ഷ്യമിടുന്നത്- കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid negative certificate mandatory for to take vaccine in kannur from july 28
Malayalam News from malayalam.samayam.com, TIL Network