ഹൈലൈറ്റ്:
- ബി എസ് യെദ്യൂരപ്പ രാജിവച്ചേക്കുമെന്ന അഭ്യൂഹം ശക്തം.
- യെദ്യൂരപ്പയ്ക്ക് പകരം പ്രഹ്ലാദ് ജോഷിയെന്ന് റിപ്പോർട്ട്.
- വാർത്ത നിഷേധിച്ച് പ്രഹ്ലാദ് ജോഷി.
‘ഹെലികോപ്റ്റർ സഹോദരന്മാർ’ തട്ടിയെടുത്തത് 600 കോടി; പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ബിജെപി
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്ന വാർത്തകൾ ശക്തമായതോടെ നിലപാട് വ്യക്തമാക്കി പ്രഹ്ലാദ് ജോഷി രംഗത്തുവന്നു. കർണാടക മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ അദ്ദേഹം തള്ളി. “പുറത്തുവന്ന വാർത്തകൾ പ്രകാരമുള്ള കാര്യങ്ങളിൽ നേതൃത്വവുമായി സംസാരിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്ത മാത്രമാണ് എനിക്കറിയാവുന്നത്”- എന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹി പോലീസിന് ഇനി ആരെയും അറസ്റ്റ് ചെയ്യാം; അധികാരം നല്കി ലഫ്. ഗവര്‍ണര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പ്രഹ്ലാദ് ജോഷി. അടുത്ത തിങ്കളാഴ്ചയോ അതിനടുത്ത ദിവസങ്ങളിലോ യെദ്യൂരപ്പയുടെ രാജി ഉണ്ടാകുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്നാണ് യെദ്യൂരപ്പ വ്യക്തമാക്കുന്നത്. എന്നാൽ. ഈ നിർദേശത്തെ ആർഎസ്എസ് നേതൃത്വം തള്ളി. ബിജെപിയുടെ വോട്ട് ബാങ്കായ ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള ഒരാൾ തന്നെ മുഖ്യമന്ത്രിയാകണമെന്നും മറിച്ച് സംഭവിച്ചാൽ ബിജെപി വോട്ടുകൾ നഷ്ടമാകുമെന്നുമാണ് ആർഎസ്എസ് വ്യക്തമാക്കുന്നത്.
കര്‍ഷക സമരത്തില്‍ എത്ര കര്‍ഷകര്‍ മരിച്ചു? കേന്ദ്ര സര്‍ക്കാരിന് അറിയില്ല
രാജി വാർത്തകൾ ശക്തമായതോടെ ഒരു വിഭാഗം ലിംഗായത്ത് നേതാക്കൾ യെദ്യൂരപ്പയെ നേരിൽ കണ്ട് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇളയമകൻ വിജേന്ദ്രയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തിക്കാൻ യെദ്യൂരപ്പ നീക്കം നടത്തുന്നുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ലിംഗായത്ത് മഠാധിപന്മാരെയും സമുദായ നേതാക്കളെയും കൂട്ടുപിടിച്ചാണ് സമ്മര്‍ദ്ദ തന്ത്രം പയറ്റുന്നത്.
മഹാരാഷ്ട്രയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : will pralhad joshi replace bs yediyurappa on karnataka cm says media report
Malayalam News from malayalam.samayam.com, TIL Network