Gokul Murali | Samayam Malayalam | Updated: 24 Jul 2021, 07:53:00 PM
അപകടത്തിൽപെട്ടവരിൽ എട്ട് പേര് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരാൾ ഇന്നും മരിച്ചു. ജൂലൈ 20ന് അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് അപകടമുണ്ടായത്.
എൽപിജി സിലിണ്ടർ
ഹൈലൈറ്റ്:
- അപകടത്തിൽപെട്ടവരിൽ എട്ട് പേര് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരിക്കെയാണ് മരിച്ചത്
- മറ്റൊരാൾ ഇന്നും മരിച്ചു
- ജൂലൈ 20ന് അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് അപകടമുണ്ടായത്
Also Read : ഭര്‍ത്താവ് നിര്‍മ്മിച്ചത് നീലചിത്രങ്ങളല്ല ഇറോട്ടിക് വീഡിയോകള്‍; ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ശിൽപ ഷെട്ടി
ജൂലൈ 20ന് അഹമ്മദാബാദ് നഗരത്തിന് സമീപത്തെ അസ്ലാലിയിലാണ് അപകടമുണ്ടായത്. മരിച്ചവര്‍ മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ്. അപകടത്തിൽപെട്ടവരിൽ എട്ട് പേര് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചികിത്സയിലിരിക്കെയാണ് മരിച്ചത്. മറ്റൊരാൾ ഇന്നും മരിച്ചു.
എൽപിജി സിലിണ്ടറിൽ നിന്നും വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് തീപടരുകയായിരുന്നു. അപകടത്തിൽ 10 പേര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇതിൽ ഒൻപത് പേരും മരിക്കുകയായിരുന്നുവെന്ന് അസ്ലാലി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടര്‍ പി ആര് ജഡേജ പറഞ്ഞു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച മൂന്ന് പേരും വെള്ളിയാഴ്ച അഞ്ച് പേരും ഇന്ന് ഒരാളുമാണ് മരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.
ഇവര്‍ വളരെ ചെറിയ ഒരു മുറിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഇവര്‍ ഉറങ്ങിയ സമയത്താണ് ഗ്യാസ് ചോര്ച്ചയുണ്ടായുകുന്നത്. മണം പുറത്തുവന്നതോടെ അയൽവാസികള്‍ ശ്രദ്ധയിൽ പെടുകയും വാതിലിൽ മുട്ടുകയും ചെയ്തു. ഇത് കേട്ട് വാതിൽ തുറക്കുന്നയാൽ ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയതോടെ അതിലെ തീപ്പൊരിയിൽ നിന്നും തതീ പടരുകയും സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സമയത്ത് കിടന്നുറങ്ങിയിരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
രാംപാരി അഹിര്‍വാര്‍(56), രാജുഭായി(31), സോനു(21), സീമ(25), സര്‍ജു(22), വൈശാലി(7), നിതേ്(6), പായല്‍(4), ആകാശ്(2) എന്നിവരാണ് മരിച്ചത്. എല്ലാവരും മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് ഗുജറാത്തിലേക്ക് ജോലിക്ക് എത്തിയവരാണ്. കുൽസിൻഹ് ഭൈരവ എന്നയാളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇയാള്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും പോലീസ് ഇൻസ്പെക്ടര്‍ പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 9 persons killed in lpg cylinder blast in gujarat
Malayalam News from malayalam.samayam.com, TIL Network