Flipkart Big Saving Days, Amazon Prime Day best deals- സാംസങ് (Samsung), റിയൽമീ (Realme), പോക്കോ (Poco), ഷവോമി (Xiaomi) അടക്കമുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ ആമസോണും ഫ്ലിപ്കാർട്ടും വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു
Flipkart Big Saving Days Sale and Amazon Prime Day sale Best Deals: ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് വിൽപ്പന ജൂലൈ 25 ന് ആരംഭിക്കും. ആമസോൺ പ്രൈം ഡേ വിൽപ്പന ജൂലൈ 26 നം 27നും നടക്കും. രണ്ട് ഇ-കൊമേഴ്സ് വെബ് സൈറ്റുകളിലും വിവിധ ബാങ്ക് കാർഡുകൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും. സാംസങ് (Samsung), റിയൽമീ (Realme), പോക്കോ (Poco), ഷവോമി (Xiaomi) അടക്കമുള്ള ബ്രാൻഡുകളുടെ ഫോണുകളിൽ ആമസോണും ഫ്ലിപ്കാർട്ടും വിലക്കുറവും വാഗ്ദാനം ചെയ്യുന്നു.
ജൂFlipkart Big Saving Days sale on July 25: Check out deals ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്സ് സെയിൽസ്
ബിഗ് സേവിംഗ് ഡെയ്സ് സെയിൽസ് സമയത്ത്, റിയൽമീ എക്സ് 7 മാക്സ് 5 ജി (Realme X7 Max 5G) ഫോൺ 23,499 രൂപയ്ക്ക് ലഭ്യമാവുമെന്ന് ഫ്ലിപ്കാർട്ട് വെബ്സൈറ്റിൽ പറയുന്നു. മീഡിയടെക് ഡിമെൻസിറ്റി 1200 5 ജി പ്രോസസറാണ് ഈ ഫോണിന്. ഇൻഫിനിക്സ് ഹോട്ട് 10 എസ് (Infinix Hot 10S) 9,499 രൂപയ്ക്കും റിയൽമീ എക്സ് 7 5 ജി ( Realme X7 5G) 18,999 രൂപയ്ക്കും വിൽപനയിൽ ലഭിക്കും.
പോക്കോ എക്സ് 3 പ്രോ ( Poco X3 Pro ) 17,249 രൂപയ്ക്ക് വാങ്ങാമെന്നും ലിസ്റ്റിംഗിൽ പറയുന്നു. 18,999 രൂപയ്ക്കാണ് ഈ ഉപകരണം ആദ്യം ലോഞ്ച് ചെയ്തത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 860 പ്രോസസറും 120 ഹെർട്സ് ഡിസ്പ്ലേയുമുള്ള ഫോണാണ് ഇത്. പ്രീപെയ്ഡ് ഓഫറിൽ റിയൽമീ സി 20 ( Realme C20) 6,499 രൂപയ്ക്ക് ലഭിക്കും.
Read More: Flipkart Big Saving Days: ഫ്ലിപ്കാർട്ട് ‘ബിഗ് സേവിങ് ഡേയ്സ്’ ജൂലൈ 25 മുതൽ; അറിഞ്ഞിരിക്കേണ്ട ഓഫറുകൾ
സാംസങ് ഗാലക്സി എഫ് 62 (Samsung Galaxy F62) സ്മാർട്ട്ഫോൺ 17,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാനും കഴിയും. 23,999 രൂപയ്ക്കാണ് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അതായത് നിങ്ങൾക്ക് 6,000 രൂപ കിഴിവ് ലഭിക്കും. 37,999 രൂപയ്ക്ക് ആപ്പിളിന്റെ ഐഫോൺ എക്സ്ആർ (iPhone XR ) ലഭിക്കുമെന്നും ഫ്ലിപ്കാർട്ട് അവകാശപ്പെടുന്നു.
79,900 രൂപയ്ക്ക് ആദ്യം ലഭ്യമായിരുന്ന ഐഫോൺ 12 (iPhone 12) ഓഫർ നിരക്കിൽ 67,999 രൂപയ്ക്ക് വിൽക്കും. റിയൽമി 8 (Realme 8 ) നാല് ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡൽ 13,999 രൂപയ്ക്ക് ഫ്ലിപ്കാർട്ട് വിൽക്കും. ഗെയിമിംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അസൂസ് ആർഒജി ഫോൺ 3 ( Asus ROG Phone 3) വാങ്ങുന്നത് പരിഗണിക്കാം, ഇത് 39,999 രൂപയ്ക്ക് ലഭിക്കും.
മോട്ടറോള റേസർ (Motorola Razr) ബിഗ് സേവിംഗ് ഡെയ്സ് വിൽപ്പനയിൽ 54,999 രൂപയ്ക്ക് ലഭ്യമാവും.
Amazon Prime Day sale on July 26: ആമസോൺ പ്രൈം ഡേ സെയിൽസ്
സാംസങ് ഗാലക്സി വാച്ച് (Samsung Galaxy Watch) 19,000 രൂപ വരെയുള്ള കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്ന് ആമസോണിന്റെ ഔദ്യോഗിക ആപ്ലിക്കേഷനിൽ പറയുന്നു.
ലെനോവോ ടാബ് എം 10 എഫ്എച്ച്ഡി + (Lenovo Tab M 10 FHD+) ടാബ്ലെറ്റിൽ 50 ശതമാനം കിഴിവ് ലഭിക്കും. ആപ്പിളിന്റെ 2020 ഐപാഡ് എയർ (2020 iPad Air ) ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഡെൽ ഇൻസ്പിറോൺ 3511 (Dell Inspiron 3511), അസൂസ് ടി യു എഫ് ഗെയിമിംഗ് എഫ് 15 (Asus TUF Gaming F15) എന്നിവയ്ക്ക് 35 ശതമാനം ഇളവ് ലഭിക്കും.
Read More: WhatsApp: വാട്സ്ആപ്പിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്താൽ അറിയുന്നതെങ്ങനെ?
എച്ച്പി ക്രോംബുക്ക് എക്സ് 360ന് (HP Chromebook x360) 20 ശതമാനം ഡിസ്കൗണ്ട് ഓഫറും, ലെനോവോ ഐഡിയപാഡ് (Lenovo IdeaPad) ഗെയിമിംഗ് ലാപ്ടോപ്പിന് 25 ശതമാനം കിഴിവും ലഭിക്കും. ബോട്ട് റോക്കേഴ്സ് 450 (boAt Rockerz 450) ഹെഡ്ഫോൺ 65 ശതമാനം കിഴിവിൽ ലഭ്യമാവുമെന്ന് ആമസോണിന്റെ ലിസ്റ്റിംഗ് പറയുന്നു.
വൺപ്ലസ് 9 (OnePlus 9) ഫോണിൽ 4,000 രൂപ കിഴിവ് നൽകും. സാംസങ് ഗാലക്സി എം 42 4 ജിയിൽ (Samsung Galaxy M42 4G) 1,000 രൂപ കിഴിവ് ലഭിക്കും. സാംസങ് ഗാലക്സി എം 51 (Samsung Galaxy M51, ), റെഡ്മി നോട്ട് 10 എസ് (Redmi Note 10S), ഐഫോൺ 11 (iPhone 11), റെഡ്മി നോട്ട് 10 പ്രോ മാക്സ് (Redmi Note 10 Pro Max) തുടങ്ങിയ സ്മാർട്ട്ഫോണുകൾക്കും ആമസോണിൽ കിഴിവുകൾ ലഭിക്കും.
ആമസോൺ ഉൽപന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. ആമസോണിന്ഫെ മൂന്നാം തലമുറ ആമസോൺ എക്കോ ഡോട്ട് (Amazon Echo Dot ) സ്പീക്കറും സ്മാർട്ട് കളർ ബൾബും (Smart Colour Bulb) 2,299 രൂപയെന്ന കുറഞ്ഞ നിരക്കിൽ വിൽക്കും. ഇത് നിലവിൽ 3,599 രൂപയ്ക്കാണ് സൈറ്റിൽ ലഭിക്കുന്നത്.
കിൻഡിൽ (Kindle ) ഉപകരണങ്ങളുടെ ശ്രേണിയിൽ 4,000 രൂപ വരെ കിഴിവ് ലഭിക്കും. ആമസോൺ ബേസിക്സ് ഫയർ ടിവി എഡിഷൻ 4 കെ സ്മാർട്ട് എൽഇഡി ടിവി ( AmazonBasics Fire TV Edition 4K smart LED TV) വാങ്ങുമ്പോൾ 999 രൂപ അധികം നൽകിയാൽ ഈ സ്പീക്കർ ലഭിക്കും.
Web Title: Flipkart big saving days and amazon prime day sale best deals on smartphone samsung apple realme poco updates