ചക്കകാലം പതിയെ വിടവാങ്ങിയിരിക്കുകയാണ്. ചക്ക പോലെ തന്നെ ഗുണങ്ങളുടെ കലവറയാണ് ചക്കക്കുരു. പണ്ടു കാലത്ത് ഉണക്കി പൊടിച്ചും, വായു കടക്കാതെ കെട്ടി വെച്ചും ദീര്‍ഘകാലം ഇവയെ സൂക്ഷിക്കും. ചക്കകുരുവിന്റെ ഗുണങ്ങള്‍ വിശദീകരിക്കുകയാണ് പ്രശസ്ത ന്യൂട്രിഷനിസ്റ്റ് രുചുത ദിവേക്കര്‍. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്
ഉപ്പേരിയായും കറിയായും ഇവയെ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചോറിനോടൊപ്പമാണ് ഇവ സാധാരണ കഴിക്കുന്നത്. വേവിച്ചതിന് ശേഷം ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്താല്‍ നല്ലൊരു പലഹാരവുമായി. സിങ്ക്, വിറ്റാമിന്‍സ്, ഫൈബര്‍ എന്നിവയുടെ കലവറയാണ് ചക്കക്കുരു. നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഇവ ശരീരത്തിലെ കോശങ്ങളെയും കലകളേയും ബലപ്പെടുത്തുന്നു.
പണ്ടുള്ള ഭക്ഷണരീതിയുടെ ഗുണങ്ങളെ പറ്റിയും ഇവര്‍ പോസ്റ്റില്‍ പറയുന്നു. നാടന്‍ ഭക്ഷണങ്ങള്‍ മാറി പുതിയ വഴികളിലേക്ക് പോവുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് രുചുത വ്യക്തമാക്കുന്നു.
Content Highlights: jackfruit seed benefits