Sumayya P | Samayam Malayalam | Updated: 25 Jul 2021, 12:15:00 PM
1000ത്തിലേറെ പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും 9000 പേര് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടിയിലായത്.
ഹൈലൈറ്റ്:
- നിയമവിരുദ്ധ താമസക്കാരെ കണ്ടെത്താന്‍ വിവിധ സുരക്ഷാ സേനകള്‍ വ്യാപക പരിശോധനകള്‍ നടത്തുന്നു
- 1000ത്തിലേറെ പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് പിടിയിലായി
റെസിഡന്‍സി നിയമങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ തുടങ്ങിയവ ലംഘിച്ച് രാജ്യത്ത് താമിക്കുന്നവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ 4500 പേര് റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ചവരാണ്. 1000ത്തിലേറെ പേര് തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും 9000 പേര് അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പിടിയിലായത്.
Also Read: ഒമാനില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ അവസാനിച്ചു; ജൂലൈ 31 വരെ രാത്രികാല കര്‍ഫ്യൂ തുടരും
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 270 പേരെ അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ കൈകളില്‍ അകപ്പെട്ടവരില്‍ 46 ശതമാനം പേര് യമനികളും 44 ശതമാനം പേര് എത്യോപ്യക്കാരും 10 ശതമാനം പേര് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതിനു പുറമെ, അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിച്ച 127 പേരെയും അതിര്‍ത്തി രക്ഷാ സേന അറസ്റ്റ് ചെയ്തു. അനധികൃത താമസക്കാര്‍ക്ക് അഭയം നല്‍കുകയും യാത്രാസൗകര്യം ഒരുക്കുകയും ചെയ്ത അഞ്ചു പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി.
Also Read: യുഎഇ കിരീടാവകാശി ഇസ്രായേല്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു; സഹകരണം ശക്തമാക്കും
നിലവില്‍ നിയമലംഘനങ്ങള്‍ പിടികൂടപ്പെട്ട 60,000ത്തിലേറെ പേരാണ് നിയമ നടപടികള്‍ കാത്തുകഴിയുന്നത്. ഇവരില്‍ 50000ത്തിലേറെ പേരും പുരുഷന്മാരാണ്. ഈ വര്‍ഷം 44,000 നിയമലംഘകരെ യാത്രാ രേഖകള്‍ ശരിയാക്കുന്നതിനാല്‍ ബന്ധപ്പെട്ട നയതന്ത്ര ഓഫീസുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുറത്തെടുത്തത് 40 ഓളം തെരുവുനായ്ക്കളുടെ ജഡങ്ങൾ!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia cracks down on illegal immigrants
Malayalam News from malayalam.samayam.com, TIL Network