Jibin George | Samayam Malayalam | Updated: 25 Jul 2021, 12:44:00 PM
കൊല്ലം നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയാണ് മരിച്ചത്. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ വിവരം പാലിയേറ്റീവ് നഴ്സ് പോലീസിൽ അറിയിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- അലമാരയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു.
- വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
- ബന്ധുക്കളുടെ മൊഴിയെടുക്കുമെന്ന് പോലീസ്.
മൂന്നാം ഭാര്യയുടെ ചെറുമകളെ ലൈംഗീകമായി പീഡിപ്പിച്ചു; 66 കാരൻ പിടിയിൽ
അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഇവർ അർബുദബാധിതയായിരുന്നു.
നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയുടെ വിവരം പാലിയേറ്റീവ് നഴ്സ് പോലീസിൽ അറിയിച്ചത്. പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. കണ്ണ് പഴുത്ത് പുറത്തേക്ക് തള്ളി നിലയിലായിരുന്നു.
കൊരട്ടി ദേശീയപാതയിൽ നിന്ന് 200 കിലോ കഞ്ചാവ് പിടിച്ചെടുത്തു; അഞ്ച് പേർ പിടിയിൽ
പോലീസ് നൽകിയ വിവരത്തെ തുടർന്ന് സാമുഹിക പ്രവർത്തകരുടെ സഹായത്തോടെ വീട്ടമ്മയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. വീട്ടമ്മയുടെ ഭർത്താവ് മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. പോലീസ് അറിയിച്ചതോടെ ഭർത്താവ് ശനിയാഴ്ച നീരാവിലെ വീട്ടിലെത്തി. വീട്ടമ്മയുടെ മരണത്തിൽ ബന്ധുക്കളുടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.
ചേർത്തലയിലെ യുവതിയുടെ മരണം, സഹോദരി ഭർത്താവ് പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman found unconscious in cupboard died at kollam
Malayalam News from malayalam.samayam.com, TIL Network