ഹൈലൈറ്റ്:
- കവര്‍ച്ച നടന്ന സംഭവത്തിൽ സുരേന്ദ്രൻ വിശദീകരണം തേടി
- വിശ്വാസം വരുന്നില്ലെന്നു പറഞ്ഞു ഫോൺ കട്ട് ചെയ്തു
- കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്
പണം നഷ്ടപ്പെട്ട ശേഷം ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെ ധര്മരാജൻ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘത്തിന് മൊഴി ലഭിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട്. എന്നാൽ സംഭവം അറിഞ്ഞപ്പോള്‍ വിശ്വാസം വരുന്നില്ലെന്നു പറഞ്ഞ് സുരേന്ദ്രൻ ഫോൺ കട്ട് ചെയ്തെന്നും മൊഴിയിലുണ്ട്. ഇതിനു ശേഷം ഏപ്രിൽ മൂന്നാം തീയതി സുരേന്ദ്രൻ തന്നെ നേരിട്ടുവിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
Also Read: ‘എസ് രാജേന്ദ്രൻ ദേവികുളത്ത് രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു’: നടന്നത് കാലുവാരൽ നീക്കം, സിപിഎം അന്വേഷണം
എന്നാൽ പണം നഷ്ടപ്പെട്ടതിൽ പരാതി നല്കിയാൽ കുടുങ്ങുമെന്ന് ബിജെപി ജില്ലാ നേതാക്കള്‍ അറിയിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സംഭവം മൂടി വെക്കാൻ നേതാക്കള്‍ നിര്‍ദേശിച്ചു. വിവരം പുറത്തായാൽ ഡിഎംആര്‍സി മുൻ അധ്യക്ഷൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും പാര്‍ട്ടി വിടുമെന്നും ജില്ലാ നേതാക്കള്‍ തന്നോടു പറഞ്ഞെന്ന് ധര്മരാജൻ അറിയിച്ചു. ഇതോടെ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു. കേസിലെ പ്രതിയായ റഷീദിനെ ബിജെപി നേതാവ് തൃശൂരിലെ ഒരു ലോഡ്ജിൽ വെച്ച് ചോദ്യം ചെയ്തെന്നും ധര്മരാജൻ ആരോപിച്ചിട്ടുണ്ട്. ബിജെപി നേതൃത്വവും ധര്‍മരാജനും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്.
Also Read: കണക്കുകളിൽ കേരളം മുന്നിൽ; രാജ്യത്ത് 39,742 കൊവിഡ് കേസുകൾ കൂടി, 535 മരണങ്ങൾ
കഴിഞ്ഞ ദിവസമാണ് ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ കൊടകര കുഴൽപ്പണക്കേസിൽ അന്വഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. 625 പേജുകളുള്ള കുറ്റപത്രത്തിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം 19 നേതാക്കള്‍ സാക്ഷികളായി ഉണ്ട്. കേസിലെ ഏഴാം സാക്ഷിയാണ് സുരേന്ദ്രൻ.
ചേർത്തലയിലെ യുവതിയുടെ മരണം, സഹോദരി ഭർത്താവ് പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : details of dharmarajan statement to kodakara case probe team as police submit chargesheet in court
Malayalam News from malayalam.samayam.com, TIL Network