Jibin George | Samayam Malayalam | Updated: 25 Jul 2021, 02:49:00 PM
2019ലെ പൊതു തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് 500 രൂപ വീതം വിതരണം ചെയ്തുവെന്ന കേസിലാണ് ടിആർഎസ് എംപിയായ കവിതയ്ക്ക് കോടതി ശിക്ഷ വിധിച്ചത്. പ്രത്യേക സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്
എംപി കവിത മലോത്. Photo: THE ECONOMIC TIMES
ഹൈലൈറ്റ്:
- വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു.
- എംപി കവിത മലോത്തിന് കോടതി ശിക്ഷ വിധിച്ചു.
- എംപിക്ക് ആറ് മാസം തടവും 10,000 രൂപ പിഴയും.
‘കൊറോണ എങ്ങും പോയിട്ടില്ല’: ജനങ്ങൾ നിയന്ത്രണങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി
എംപിമാർക്കും എംഎൽഎമാർക്കുമെതിരായ കേസുകൾ കേൾക്കുന്ന പ്രത്യേക സെഷൻസ് കോടതിയാണ് തെലങ്കാനയിലെ മഹബൂബാബാദിൽ നിന്നുള്ള ടിആർഎസ് എംപിയായ കവിതയ്ക്ക് ശിക്ഷ വിധിച്ചത്. പോലീസ് ഹാജരാക്കിയ ശക്തമായ തെളിവുകളാണ് കവിതയ്ക്ക് തിരിച്ചടിയായത്. കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത തീരുമാനം ഉണ്ടായതോടെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് എംപിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ലെ പൊതു തെരഞ്ഞെടുപ്പിലെ സംഭവത്തിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായത്. കവിതയുമായി അടുത്ത ബന്ധം പുലർത്തുന്ന സഹായിയായ ഷൗക്കത്തലി മുഖേനെ വോട്ടർമാർക്ക് പണം നൽകിയെന്നാണ് കേസ്. 500 രൂപ വീതം വിതരണം ചെയ്തുവെന്ന ആരോപണം ശക്തമായതോടെയാണ് പോലീസ് കേസെടുത്തത്.
യെദ്യൂരപ്പയ്ക്ക് പകരം പ്രഹ്ളാദ് ജോഷി? മകന് വിജേന്ദ്രയ്ക്കായി നീക്കം ശക്തമാക്കി മുഖ്യമന്ത്രി
വോട്ടിന് പണം നൽകിയെന്ന ആരോപണം ശക്തമായതോടെ റവന്യൂ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഷൗക്കത്തലി പണം നൽകുന്നത് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിൽ താൻ പണം നൽകിയത് കവിതയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഒരു സിറ്റിങ് എംപിക്കെതിരെ വളരെ അപുർവമായാണ് ഇത്തരത്തിൽ ഒരു നടപടി.
പുനഃസ്ഥാപിച്ചിട്ട് മാസങ്ങൾ, ചെമ്മണ്ണൂർ – പന്നിയൂർപടിക പാലം വീണ്ടും തകർന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : trs lok sabha mp maloth kavitha convicted for bribing voters
Malayalam News from malayalam.samayam.com, TIL Network