Sumayya P | Samayam Malayalam | Updated: 02 Jun 2021, 01:33:00 PM
മന്ത്രാലയത്തിന്റെ ഉത്തരവ് വന്ന ഉടന്‍ തന്നെ ചില പള്ളികളില്‍ നടപ്പാക്കിതുടങ്ങി. വെള്ളിയാഴ്ചകളിലും രണ്ട് പെരുന്നാള്‍ നിസ്ക്കാരത്തിനും ബാഹ്യ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാം
പള്ളികളിലെ നമസ്കാര സമയത്ത് ഇമാമുമാരുടെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും മന്ത്രാലം അറിയിച്ചു. എന്നാല്‍ വെള്ളിയാഴ്ചകളിലും രണ്ട് പെരുന്നാള്‍ നിസ്ക്കാരത്തിനും ബാഹ്യ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ സൗദി ഇസ്ലാമിക് അഫയേഴ്സ് അനുമതി നല്കി.പുതിയ നിര്‍ദ്ദേശം പ്രകാരം പള്ളിയുടെ ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ബാഹ്യ ഉച്ചഭാഷിണി മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളു.
പള്ളികളില്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1933 എന്ന നമ്പറില്‍ ഗുണഭോക്താക്കളുടെ സേവന കേന്ദ്രങ്ങളുമായിമായി ബന്ധപ്പെട്ട് അഭിപ്രായങ്ങള്‍ പങ്കുവെക്കാവുന്നതാണ്.
ബ്ലാക്ക് ഫംഗസ്: മണ്ണാര്‍ക്കാട് മരണം രണ്ടായി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia restricts volume of mosque loudspeakers after complaints about noise
Malayalam News from malayalam.samayam.com, TIL Network