അടുത്ത മാസം ആറിന് കുഞ്ഞിനുള്ള മരുന്ന് വീട്ടിലെത്തും. ശേഷിക്കുന്ന തുക സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച മറ്റുകുട്ടികളുടെ കുടുംബത്തിന് നൽകുമെന്ന് കുരുന്നിന്റെ കുടുംബം വ്യക്തമാക്കി.
ഒന്നര വയസുകാരൻ മുഹമ്മദും സഹോദരി അഫ്രയും
ഹൈലൈറ്റ്:
- സഹായിച്ചത് 7.77 ലക്ഷം പേർ
- ശേഷിക്കുന്ന പണം സമാന അസുഖ ബാധിതരുടെ ചികിത്സയ്ക്ക് നൽകും
- ചികിത്സാ സഹായസമിതിയാണ് കണക്ക് പുറത്തുവിട്ടത്
രണ്ട് വയസാകുന്നതിനു മുമ്പ് സോള്‍ജെന്‍സ്മാ എന്ന മരുന്ന് നൽകിയാൽ മുഹമ്മദിന്റെ രോഗം ഭേദമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മരുന്നിന് പതിനെട്ട് കോടി രൂപയാണ് വേണ്ടിയിരുന്നത്. ചികിത്സാ സഹായ സമിതിയാണ് കണക്ക് പുറത്തുവിട്ടത്.
കുരുന്നിന്റെ മരുന്നിനുള്ള പണം കണ്ടെത്താൻ കേരളക്കരയിലെ സുമനസുകൾ കൈകോർത്തതോടെയാണ് പണം സ്വരൂപിക്കാനായത്. മുഹമ്മദിന്റെ മൂത്ത സഹോദരി അഫ്രയ്ക്കും ഇതേ രോഗമാണ്. പതിനാല് കൊല്ലമായി വീൽചെയറിൽ കഴിയുകയാണ് അഫ്ര.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kannur sma patient muhammed treatment 46 crore donated by 7 lakh people
Malayalam News from malayalam.samayam.com, TIL Network