എംപിയും ബൽറാമും അടക്കമുള്ളവര്‍ ഭക്ഷണം കാത്തിരിക്കെ ഇവരുടെ സമീപത്തിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ പാർസൽ വാങ്ങാൻ കാത്തിരിക്കുകയായിരുന്നുവെന്നാണ് എംപിയുടെ വാദം.
രമ്യാ ഹരിദാസും വിടി ബൽറാമും അടക്കമുള്ളവർ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ
ഹൈലൈറ്റ്:
- ദൃശ്യങ്ങളിലുള്ളത് രമ്യയും ബൽറാമും അടക്കമുള്ളവർ
- കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആക്ഷേപം
- നാട്ടുകാരെ കോൺഗ്രസ് നേതാവ് ഭീഷണിപ്പെടുത്തി
സമ്പൂർണ്ണ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയിരിക്കുന്ന ഞായറാഴ്ചയും മറ്റ് ദിവസങ്ങളിലും ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലെന്നിരിക്കെയാണ് എംപിയുടേയും കോൺഗ്രസ് നേതാക്കളുടേയും ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പകര്‍ത്തിയ നാട്ടുകാരെ കോൺഗ്രസ് നേതാവ് പാളയം പ്രദീപ് ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മഴയായതിനാലാണ് ഹോട്ടലിൽ കയറിയത് എന്നാണ് രമ്യ ഹരിദാസ് എംപിയുടെ വിശദീകരണം. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പാർസലിനായി കാത്തു നിൽക്കുകയായിരുന്നുവെന്നാണ് എംപിയുടെ വാദം. അതേസമയം, എംപിയും ബൽറാമും അടക്കമുള്ളവര്‍ ഭക്ഷണം കാത്തിരിക്കെ ഇവരുടെ സമീപത്തിരുന്ന് ആളുകൾ ഭക്ഷണം കഴിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid lockdown violated by remya haridas mp and vt balram
Malayalam News from malayalam.samayam.com, TIL Network