Gokul Murali | Samayam Malayalam | Updated: 25 Jul 2021, 09:48:00 PM
അമ്മ ഉപേക്ഷിച്ചതോടെയാണ് പെൺകുട്ടി ഒറ്റക്കായത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് അച്ഛൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടിരുന്നു. പിന്നീട്, പെൺകുട്ടിയുടെ അച്ഛന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്നും ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് തടയുകയായിരുന്നു.
ദിവ്യ എസ് അയ്യർ
അമ്മ ഉപേക്ഷിച്ചതോടെയാണ് പെൺകുട്ടി ഒറ്റക്കായത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് അച്ഛൻ മറ്റൊരു സ്ത്രീയ്ക്കൊപ്പം നാടുവിട്ടിരുന്നു. പിന്നീട്, പെൺകുട്ടിയുടെ അച്ഛന്റെ അമ്മയുടെ പേരിലുള്ള സ്ഥലത്ത് നിന്നും ഇറക്കിവിടാൻ ശ്രമിച്ചെങ്കിലും കോടതി ഇടപെട്ട് തടയുകയായിരുന്നു. പിന്നീട്, അച്ഛന്റെ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീടും പ്രശ്നങ്ങളുണ്ടായതോടെ ഒരു മാസം മുൻപ് അമ്മ പെൺകുട്ടിയെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോകുയായിരുന്നു. ഇതോടെ ഒറ്റക്കായ കുട്ടി വാതിലും ജനലുകളും അടച്ച് തനിച്ച് കഴിയുകയായിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് സര്‍ക്കാരിന്റെ ഇടപെടലുണ്ടായത്.
നിലവില്‍ കുടുംബ കോടതിയുടേതടക്കം വിധികള്‍ വന്നിട്ടുള്ള സംഭവത്തില്‍ കുട്ടിക്ക് ആവശ്യമായ സഹായം ലഭ്യമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൂടി വിഷയത്തിന് പരിഹാരം കണ്ടെത്താനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്മിറ്റി കൂടി ആവശ്യമായ നിയമ നടപടി സ്വീകരിക്കും. ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി സംഭവം സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. കുട്ടിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിന്റെയും പോലീസിന്റെയും സഹായം ലഭിച്ചിരുന്നു.
മറ്റ് അന്വേഷണങ്ങള്‍ക്ക് ശേഷം മെച്ചപ്പെട്ട ജീവിത സാഹചര്യമാണെങ്കില്‍ കുട്ടിയുടെ താല്പര്യപ്രകാരം കുടുംബവുമായി ഒരുമിച്ച് ജീവിക്കാനുള്ള നടപടികളാവും സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : teenage girl who has been living alone for a month transferred to balika sadan
Malayalam News from malayalam.samayam.com, TIL Network