ദൃശ്യങ്ങൾ പകർത്തിയ യുവാവിന്റെ വാഹനത്തിന്റെ ചിത്രമെടുത്ത കോൺഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി. കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിലാണ് രമ്യാ ഹരിദാസ് അടങ്ങുന്ന കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ എത്തിയത്.
രമ്യാ ഹരിദാസ് |Facebook
ഹൈലൈറ്റ്:
- യുവാവ് കയ്യിൽ പിടിച്ചെന്നാണ് ആരോപണം
- നിയമ നടപടി സ്വീകരിക്കും
- ഞായറാഴ്ച പകലാണ് സംഭവം നടന്നത്
രമ്യാ ഹരിദാസ് എംപി, വിടി ബൽറാം, റിയാസ് മുക്കോളി അടക്കമുള്ളവര്‍ പാലക്കാട്ടെ ഹോട്ടലിൽ ലോക്ക്ഡൗൺ ലംഘിച്ച് ഭക്ഷണം കഴിക്കാൻ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവം ചോദ്യം ചെയ്ത യുവാക്കളെ രമ്യയ്ക്കൊപ്പം ഉണ്ടായിരുന്ന പാളയം പ്രദീപിന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഞായറാഴ്ച പകലാണ് സംഭവം നടന്നത്.
മുഖം മറച്ച് ബൽറാം; പാർസൽ വാങ്ങാൻ വന്നതെന്ന് രമ്യ; എംപി ലോക്ക്ഡൗൺ ലംഘിച്ചെന്ന് പരാതി
കൽമണ്ഡപത്തെ സ്വകാര്യ ഹോട്ടലിലാണ് രമ്യാ ഹരിദാസ് അടങ്ങുന്ന കോൺഗ്രസ് നേതാക്കൾ ഭക്ഷണം കഴിക്കാൻ എത്തിയത്. പാര്‍സൽ വാങ്ങാനാണ് എത്തിയതെന്ന് രമ്യ പറയുമ്പോഴും ഇവരുടെ സമീപത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകളെ ദൃശ്യങ്ങളിൽ കാണാം. പാര്‍സൽ വാങ്ങാൻ വരുന്നവര്‍ ഹോട്ടലിനു പുറത്താണ് നിക്കേണ്ടതെന്നും ഞങ്ങൾ സാധാരണക്കാര്‍ പുറത്താണ് നിക്കാറുള്ളതെന്നും എംപിക്ക് എന്താണ് പ്രത്യേകതയെന്നും ദൃശ്യങ്ങൾ പകര്‍ത്തിയ യുവാവ് ചോദിച്ചു. ഇതോടെ രമ്യ പുറത്ത് പോകുകയായിരുന്നു.
വീഡിയോ ചിത്രീകരിച്ച യുവാവിന്റെ ഫോൺ പിടിച്ചു വാങ്ങാനായിരുന്നു പാളയം പ്രദീപിന്റെ ശ്രമം. യുവാവിന്റെ വാഹനത്തിന്റെ ചിത്രം പകര്‍ത്തിയ കോൺഗ്രസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കി. മര്‍ദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mp remya haridas on lockdown violation controversy
Malayalam News from malayalam.samayam.com, TIL Network