നീറ്റ് പരീക്ഷ കേന്ദ്രം ഒമാനില്‍ അനുവദിക്കണം: കൈരളി ഒമാന്‍
മസ്‌കത്ത്: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ഏഴുതാനുള്ള സെന്റര്‍ ഒമാനിലും അനുവദിക്കണമെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് ഒമാന്‍ ആവശ്യപ്പെട്ടു.
സെപ്തംബര്‍ 12 നാണ് ദേശീയ ‘നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്’ തീരുമാനിച്ചിട്ടുള്ളത്. ഒമാനിലെ 21 ഇന്ത്യന്‍ സ്‌കൂളുകളിലായി ഏകദേശം 500 പേര്‍ നീറ്റ് പരീക്ഷ എഴുതാന്‍ കാത്തിരിക്കുകയാണ്. നിലവില്‍ ഒമാനില്‍ നീറ്റ് കേന്ദ്രങ്ങളില്ല. കുവൈത്തിലും ദുബായിലും പുതുതായി നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്ക് പ്രവേശന വിലക്കുണ്ട. ഇന്ത്യയില്‍ പരീക്ഷ എഴുതി തിരിച്ചുവരാന്‍ യാത്രാ വിലക്ക് കാരണം നിലവിലെ സാഹചര്യത്തില്‍ കഴിയുകയില്ല. ഗള്‍ഫില്‍ പുതുതായി അനുവദിച്ച സെന്ററുകളില്‍ പോകുന്നതും പ്രയാസകരമാണ്. പലയിടത്തും ക്വാറന്റയ്‌നും മറ്റ് നിയന്ത്രണങ്ങളുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഒമാനില്‍ നീറ്റ് പരീക്ഷാ സെന്റര്‍ നിര്‍ബന്ധമാണെന്ന് പ്രവാസി സമൂഹം ഒന്നടങ്കടം ആവശ്യപ്പെടുന്നു. മഹാമാരികാലത്ത് കുട്ടികള്‍ക്ക് രോഗ വ്യാപനം എന്ന അപകടത്തില്‍ നിന്ന് അത് സംരക്ഷണമാകുമെന്നും കൈരളി ചൂണ്ടിക്കാട്ടി.
ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി അംബാസഡര്‍ക്ക് നിവേദനം നല്‍കി. കുവൈത്തിലും യുഎഇയിലും സെന്ററുകള്‍ അനുവദിച്ച സാഹചര്യത്തില്‍ ഒമാനില്‍ നിന്നുള്ള അഞ്ഞൂറോളം പരീക്ഷാര്‍ഥികളുടെ കാര്യത്തില്‍ അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ അംഗങ്ങളായ എളമരം കരീം, ഡോ. ശിവദാസന്‍ എന്നിവരെ ബന്ധപ്പെട്ടതായും എംബസിക്ക് നല്‍കിയ നിവേദനത്തിന്റെ കോപ്പി ഇരുവര്‍ക്കും അയച്ചു കൊടുത്തതായും കൈരളി ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണന്‍ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..