മധ്യപ്രദേശ് സര്‍ക്കാര്‍ സ്കൂളുകള്‍ തുറക്കുന്നു. ഘട്ടംഘട്ടമായി വിദ്യാര്‍ഥികളെ തിരികെ എത്തിക്കും. പകുതി കുട്ടികള്‍ക്ക് മാത്രം ആദ്യം പ്രവേശനം. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു, അധ്യാപകര്‍ക്കും വാക്സിന് നിര്‍ബന്ധം
മധ്യപ്രദേശ് സ്കൂളുകൾ തുറക്കുന്നു. Photo: BCCL/File
മധ്യപ്രദേശിലെ ഭോപ്പാലിലെ സർക്കാർ സ്കൂളുകൾ തുറക്കും എന്നാണ് തീരുമാനം. പകുതി കുട്ടികളെ ക്ലാസിൽ ഹാജരാകേണ്ടതുള്ളൂ. ആഴ്ച്ചയിൽ രണ്ട് ദിവസം മാത്രമായിരിക്കും പ്രവൃത്തി ദിവസം. — ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.
ഈ രണ്ട് ക്ലാസുകളിലെ കുട്ടികളെ കൂടാതെ ഓഗസ്റ്റ് അഞ്ച് മുതൽ 9, 10 ക്ലാസ്സിലെ വിദ്യാർത്ഥികളും ക്ലാസ്സിൽ ഹാജരാകണമെന്നും സർക്കാർ നിർദ്ദേശിച്ചു. പ്ലസ് വൺ വിദ്യാർത്ഥികൾ ചൊവ്വയും വെള്ളിയും, പ്ലസ് ടു വിദ്യാർത്ഥികൾ തിങ്കളും വ്യാഴവും എന്ന മുറക്കാണ് സ്കൂളിലെത്തേണ്ടത്.
ഭോപ്പാലിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. അവിടെയുള്ള മുഴുവൻ അധ്യാപകർ ഇതുവരെയും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഇവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിച്ച് സ്കൂളിലെത്തണമെന്നാണ് നിർദ്ദേശം. അല്ലാത്തപക്ഷം വരുന്ന മാസത്തിലെ ശമ്പളം നൽകില്ലെന്ന് മുന്നറിയിപ്പും സർക്കാർ നൽകി.
അധ്യാപകർക്ക് മുൻഗണന നൽകി വാക്സിൻ എടുക്കാനുള്ള പത്ത് കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചു. 100 അധ്യാപകർ പോലും വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടില്ലെന്ന് ഭോപ്പാൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിതിൻ സക്സേന പറഞ്ഞു. വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് കാരണം വ്യക്തമാക്കാൻ പറഞ്ഞ് നോട്ടീസും നൽകി — ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കൊവിഡ് മൂന്നാം തരംഗത്തിൻറെ മുന്നറിയിപ്പുമുള്ള സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കാൻ രക്ഷകർത്താക്കൾ താത്പര്യം കാണിക്കുന്നില്ല എന്നൊരു വശവും നിലവിലുണ്ട്. രക്ഷാകർത്താവിൻറെ സമ്മതത്തോടെ മാത്രമേ വിദ്യാർഥികളെ സ്കൂളിൽ അയക്കാവൂ എന്നാണ് മധ്യപ്രദേശ് സർക്കാർ തീരുമാനം. എന്നാൽ, രക്ഷിതാക്കൾക്ക് സമ്മതപത്രം നൽകാനുള്ള രേഖകൾ സർക്കാർ പുറത്തിറക്കിയ രേഖകളില്ല.
മധ്യപ്രദേശ് കൂടാതെ ബിഹാർ, ഉത്തർ പ്രദേശ്, ഡൽഹി, ഹരിയാന തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഉടൻ സ്കൂൾ തുറക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ സ്കുളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള നിർദ്ദേശങ്ങളൊന്നും നൽകിയട്ടില്ല. ഇപ്പോൾ ഘട്ടം ഘട്ടമായി ബിരുദ പരീക്ഷകൾ മാത്രമേ നടത്തുന്നുള്ളൂ.
മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ കുട്ടികളുടെ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. കുട്ടികൾക്കുള്ള ‘കൊവാക്സിൻ സെപ്തംബറോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ദില്ലി എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മേധാവി ഡോ. രൺദീപ് ഗുലേരിയ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bhopal in madhya pradesh to open schools amid covid 19
Malayalam News from malayalam.samayam.com, TIL Network