ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമനടപടികൾ പുരോഗമിവെയാണ് സംഭവം. വെടിയേറ്റ യുവാവ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്
- കേസ് രജിസ്റ്റർ ചെയ്തിട്ടില്ല
- വാക്കുതർക്കത്തിനിടെയാണ് സംഭവം
ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കോട്ടയം സ്വദേശിയായ ഭർത്താവ് ചെങ്ങന്നൂരിലെ യുവാവിന്റെ വീട്ടിലെത്തിയത്. ഇയാളുടെ ഭാര്യ ചെങ്ങന്നൂർ സ്വദേശിക്കൊപ്പം താമസിച്ചു വരികയായിരുന്നു.
വീട്ടിലെത്തിയ ഭർത്താവ് യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. രണ്ടാമത്തെ വെടിയിലാണ് തുടയ്ക്ക് പരിക്കേറ്റത്. എയർഗൺ ഉപയോഗിച്ചായിരുന്നു ആക്രമണം. യുവാവ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ പരാതി ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : husband shot wife boyfriend in chengannur
Malayalam News from malayalam.samayam.com, TIL Network