ഹൈലൈറ്റ്:
- പലിശക്കാരുടെ ഭീഷണി താങ്ങാതെ മരണം
- വീടിന്റെ ഉമ്മറത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്
- കൃഷി ആവശ്യത്തിനാണ് പണം വായ്പയെടുത്തത്
വീടിന്റെ ഉമ്മറത്ത് ഇന്നു പുലർച്ചെയാണ് കണ്ണൻകുട്ടിയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അഞ്ച് ലക്ഷത്തിലേറെ തുക കണ്ണൻകുട്ടിക്ക് കടം ഉണ്ടായിരുന്നു. കൃഷി ആവശ്യത്തിനു വേണ്ടി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നും കണ്ണൻകുട്ടി പണം കടം വാങ്ങിയിരുന്നു. ഇരു കൂട്ടരുടേയും ഭീഷണിയെത്തുടർന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് കണ്ണന്റെ സഹോദരീ ഭർത്താവിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച നെന്മാറയിലെ കെആർ എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നും ആളുകളെത്തി കണ്ണൻകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ: ദിശ ഹെല്പ്പ്ലൈന് – 1056 (ടോള്‍ ഫ്രീ)
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : threat from money lenders farmer killed himself in palakkad
Malayalam News from malayalam.samayam.com, TIL Network