ജൂൺ 22 നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ആദ്യം ഉറപ്പിച്ച വിവാഹത്തിൽ നിന്നും വിഷ്ണുവിന്റെ കുടുംബം പിന്മാറിയിരുന്നു.
മരണപ്പെട്ട സുചിത്ര
ഹൈലൈറ്റ്:
- സ്ത്രീധനത്തിന്റെ പേരിലുള്ള മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചത്
- പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ
- 51 പവൻ സ്വർണ്ണവും കാറുമാണ് സ്ത്രീധനമായി നൽകിയത്
ജൂൺ 22 നാണ് സുചിത്രയെ ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടക്കുമ്പോൾ ഭർതൃമാതാവ് സുലോചന മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മാർച്ച് 21 നായിരുന്നു വിഷ്ണുവിന്റേയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയിൽ ഝാർഖണ്ഡിലേക്ക് മടങ്ങിയിരുന്നു.
51 പവൻ സ്വർണ്ണവും കാറുമായിരുന്നു സുചിത്രയ്ക്ക് സ്ത്രീധനമായി നൽകിയത്. വിഷ്ണുവിന്റെ സഹോദരിക്ക് നൽകുന്നതിനാണ് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടത്.
സ്ത്രീധനത്തിന്റെ പേരിൽ ആദ്യം ഉറപ്പിച്ച വിവാഹത്തിൽ നിന്നും വിഷ്ണുവിന്റെ കുടുംബം പിന്മാറിയിരുന്നു. പ്രതികൾക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് നീതി നടപ്പാകുന്നുവെന്ന പ്രതീക്ഷ നൽകുന്നതായി സുചിത്രയുടെ മാതാവ് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : alappuzha suchithra death parents of husband arrested
Malayalam News from malayalam.samayam.com, TIL Network