തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടര്‍ അനുകൂല്യം ജൂണ്‍ ഒന്നുമുതല്‍ ആറുമാസത്തേക്കുകൂടി നിര്‍ത്തിവെച്ചു. നിലവില്‍ ട്രഷറിയില്‍ സമര്‍പ്പിച്ചിട്ടുള്ള ബില്ലുകള്‍ക്കും ഇത് ബാധകമാണ്.
അനുമതി നല്‍കിയിട്ടുള്ള എന്കാഷ്മെന്റുകള് റദ്ദാക്കി ലീവ് ജീവനക്കാരന്റെ ക്രെഡിറ്റിലേക്ക് തിരികെ നല്കുമെന്നു ധനവകുപ്പ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ലീവ് സറണ്ടര്‍ ആനുകൂല്യം മേയ് 31 വരെ നിര്‍ത്തിവെച്ചിരുന്നു.
സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സഹായധനമുള്ള സ്ഥാപനങ്ങള്‍, സ്വയംഭരണസ്ഥാപനങ്ങള്‍, ക്ഷേമബോര്‍ഡുകള്‍, അപ്പക്സ് സംഘങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍ക്കും ഉത്തരവ് ബാധകമാണ്.
Content Highlights:leave surrender of government employees extended again