ഇന്റർനെറ്റും മൊബൈൽ ഫോണും ഇല്ലാത്തവർ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഈ കാലത്ത് പോൺ വീഡിയോകൾ കാണുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത്തരം വീഡിയോകൾ പതിവായി കാണുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം അറിയാമോ?
പതിവായി പോൺ വീഡിയോ കാണുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
ഹൈലൈറ്റ്:
- പതിവായി അശ്ലീല വീഡിയോകൾ കാണാറുണ്ടോ?
- ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
- സ്ത്രീകളിലും പുരുഷന്മാരിലും ഈ ശീലം ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് മനസ്സിലാക്കാം
1 . പുരുഷന്മാരിൽ ഉദ്ധാരണക്കുറവ്
ആരോഗ്യകരമായ ലൈംഗികതയും അശ്ലീല വീഡീയോകളിലെ ഉള്ളടക്കവും തമ്മിൽ വലിയ അന്തരമുണ്ട്. പോൺ വീഡിയോകളിൽ പലപ്പോഴും ഭ്രമകാമനകൾക്കാണ് പ്രാധാന്യം നൽകുന്നത്, അതുകൊണ്ട് തന്നെ യഥാർത്ഥത്തിലുള്ള ലൈംഗിക ബന്ധവുമായി യോജിച്ചുപോകുന്ന ഒന്നും തന്നെ ഇതിലുണ്ടാകില്ല. സ്ഥിരമായി ഇത്തരം വീഡിയോകൾ കാണുന്ന പുരുഷന്മാരിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന സമയത്ത് പ്രതീക്ഷിച്ചതുപോലെ ഉദ്ധാരണം സംഭവിക്കാത്ത അവസ്ഥയുണ്ടാകും. ദീർഘനാളായി ഇത്തരം വീഡിയോകൾക്ക് അടിമകളായി മാറിക്കഴിഞ്ഞവർ ഇതിനകം തന്നെ ഈ പ്രശ്നം അനുഭവിച്ചു തുടങ്ങിയിട്ടുണ്ടാകും. ഇത് ദാമ്പത്യ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കാൻ കാരണമാകും. തൽഫലമായി മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വരും.
അശ്ലീല വീഡിയോകൾ പതിവായി കാണുന്നത് പുരുഷനായാലും സ്ത്രീയായാലും യഥാർത്ഥ ലൈംഗിക ജീവിതത്തിൽ പരാജയപ്പെടാറുണ്ട് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത്തരം വീഡിയോകൾ കാണുന്ന സമയത്ത് ഉദ്ധാരണം സംഭവിക്കുന്നതിനാൽ ബന്ധപ്പെടുന്ന സമയത്ത് ഹാർഡ് കോർ പോൺ അല്ലെങ്കിൽ ഭ്രമകാമനകളെ തൃപ്തിപ്പെടുത്തുന്ന ഭാവനകൾ മാത്രമേ മനസിലുണ്ടാകൂ. ഭാവനയിൽ കാണുന്നതോ വീഡിയോകളിൽ കാണുന്നതോ ആയ ലൈംഗിക ഭാവങ്ങൾ യഥാർത്ഥത്തിൽ ലഭിക്കാത്ത മൂലം മാനസിക സംഘർഷങ്ങൾക്കും ഇടയാക്കും.
ബന്ധങ്ങൾ ഏതുമാകട്ടെ, നാം പഠിക്കണം ഈ ജീവിത പാഠങ്ങൾ
2 . സമൂഹത്തിൽ നിന്ന് മാറി നിൽക്കും
അശ്ലീല വീഡിയോകൾക്ക് അടിമയായ ഒരാൾക്ക് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഇടപെടാനും പ്രയാസമായിരിക്കും. കഴിയുന്നത്ര സമയം പോൺ വീഡിയോകൾ കാണുന്നതിനായി മാറ്റി വെയ്ക്കുന്ന സ്വഭാവരീതിയിലേക്ക് ഇത്തരക്കാർ മാറും. മറ്റുള്ളവർ സന്തോഷം കണ്ടെത്തുന്ന സമൂഹത്തിലെ പല കാര്യങ്ങളിലും അവർക്ക് സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ടാകും. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ മറ്റു പല മേഖലകളിലും ഇവർ പരാജയപ്പെടാൻ സാധ്യതയുണ്ട്. ക്രമേണ അന്തർമുഖരായി മാറുകയും പിന്നീട് കുറ്റബോധമെന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും, പ്രത്യേകിച്ച് ചെറുപ്പക്കാരിൽ. ഒരു വ്യക്തിയെന്ന നിലയിൽ യഥാർത്ഥത്തിൽ പക്വത പ്രാപിക്കാനും വളരാനുമുള്ള സാഹചര്യം ഇതുമൂലം ഇല്ലാതാകും.
3 . ബലാത്സംഗങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും കാരണമാകും
മദ്യപാനത്തെക്കാൾ മോശമായ മാനസികാവസ്ഥ പോൺ വീഡിയോകൾ പതിവായി കാണുന്നത് കാരണമുണ്ടായേക്കാം. പലപ്പോഴും തെറ്റായ സന്ദേശം നൽകുന്ന വീഡിയോകൾ കാണാൻ താല്പര്യമുള്ളവരുടെ എണ്ണം വളരെ കൂടുതലാണ്. ബലാത്കാരമായതും അക്രമ വാസനയുള്ളതുമായ പോൺ വീഡിയോകൾ കൂടുതൽ അപകടാവസ്ഥ സൃഷ്ടിക്കും. സാഹചര്യം ഒത്തുവന്നാൽ വീഡിയോകളിൽ കാണുന്നതുപോലുള്ള അതിക്രമത്തിന് തയ്യാറാവുന്ന അവസ്ഥയും ഇതുമൂലം ഉണ്ടാകും.
4 .ആത്മവിശ്വാസം കുറയ്ക്കുന്നു
പോൺ വീഡിയോകൾ കാണുന്നതിനായി കൂടുതൽ സമയം കണ്ടെത്തുന്നവർ ജീവിതത്തിൽ ഒരു ഘട്ടത്തിലും വിജയം നേടാൻ കഴിയാത്ത അവസ്ഥയുണ്ടാകും. ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും കുറയുന്നത് തന്നെ കാരണം. ഇവർക്ക് സാമ്പത്തികം, ബന്ധം, തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ അനുഭവിക്കേണ്ടി വരും. കൂടുതൽ സമയം ഇത്തരം വീഡിയോകൾ കാണുന്നവർക്ക് മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരികയും ശുഭാപ്തിവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും.
എന്തിഷ്ടമാണെനിക്കെന്നോ…
5 . ഒന്നിലധികം പങ്കാളിയുമായുള്ള ബന്ധം:
ലൈംഗിക കാഴ്ചപ്പാടുകളിൽ മാറ്റം കൊണ്ടുവരാനും യാഥാർത്ഥ്യബോധമില്ലാത്ത ലൈംഗിക പ്രതീക്ഷകൾ സൃഷ്ടിനും അശ്ലീല വീഡിയോകൾക്ക് കഴിയും. ഒന്നിലധികം പേരുമായുള്ള ലൈംഗിക ബന്ധം ഉള്ളടക്കമായുള്ള വീഡിയോകൾ കാണുന്നത് യഥാർത്ഥ ജീവിതത്തിലും ഒന്നിലധികം പേരുമായി ബന്ധപ്പെടുന്നതിനുള്ള ശ്രമങ്ങൾ കണ്ടുതുടങ്ങും. ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണെങ്കിൽ അച്ചടക്കമില്ലാത്ത ലൈംഗിക ജീവിതം ആരംഭിക്കുകയും ലൈംഗികപരമായി ബന്ധപ്പെട്ടു കിടക്കുന്ന വിവിധ രോഗങ്ങൾ പിടിമുറുക്കുകയും ചെയ്യും.
എങ്ങനെ മറികടക്കാം?
*ആരോഗ്യകരമായ ബന്ധം പുലർത്തുന്നതിന് നിങ്ങൾ അശ്ലീലം കാണുന്ന സമയം കുറയ്ക്കുന്നത് നല്ലതാണ്. ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ വിശ്വസിക്കാതിരിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
*കൂടാതെ, ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും സ്വയം അറിയാനുള്ള ഒരു മാധ്യമമാക്കൻ അശ്ലീലത്തിന് ഒരിക്കലും കഴിയില്ലെന്ന് ഓർക്കുക.
*നിരന്തരമായി അശ്ലീല വീഡിയോകൾ കാണുന്നവർ സമൂഹത്തിൽ നിന്നും അകന്ന് പോകുന്നതിനാൽ ക്രമേണ അന്തർമുഖരായി മാറുന്ന അവസ്ഥയുണ്ടാകും, അതിനാൽ ഈ ശീലം പതുക്കെ മാറ്റിയെടുക്കാൻ ശ്രമിക്കുക.
* പോൺ വീഡിയോകളിൽ നിന്ന് സ്വയം മാറി നിൽക്കുന്നതിനായി പഴയ ചങ്ങാതിമാരുമായി ബന്ധപ്പെടാനും സൗഹൃദം പങ്കുവെക്കാനും സമയം ചെലവഴിക്കാം. ആരോഗ്യകരമായ സൗഹൃദങ്ങൾ ഉണ്ടാകുമ്പോൾ അനാവശ്യ ചിന്തകളിൽ നിന്ന് മനസിനെ മാറ്റി നിർത്താൻ സാധിക്കും.
*എല്ലാ ദിവസവും പോൺ വീഡിയോ കണ്ട ശേഷം മാത്രം ഉറങ്ങുന്നവർ ആ ശീലം ഉടനെ തന്നെ മാറ്റിയെടുക്കണം. ഇതിനായി അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങൾ ക്രമത്തിൽ ഓർക്കുകയും അടുത്ത ദിവസം ചെയ്യാനുള്ള കാര്യങ്ങൾ ഓർത്തു നോക്കുകയും ചെയ്യുന്നത് നല്ലതാണ്. നിങ്ങളെ സ്വയം മെച്ചപ്പെടുത്താൻ ആവശ്യമായ കാര്യങ്ങൾ മാത്രം കൂടുതലായി ആലോചിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : this is how watching porn videos regularly affects your physical and mental health
Malayalam News from malayalam.samayam.com, TIL Network