വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം പുതിയ തലത്തില്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷം, മിസോറം – അസം അതിര്‍ത്തിയില്‍ വെടിവെയ്പ്പ്. പോലീസുകാര്‍ കൊല്ലപ്പെട്ടു. എന്താണ് നിലവിലെ സംഘര്‍ഷങ്ങളുടെ തുടക്കം
വെടിവെപ്പിൽ പരിക്കേറ്റ അസ്സം പോലീസ് ഉദ്യോഗസ്ഥർ. Photo: ANI
എന്താണ് സംഘര്‍ഷത്തിന് പിന്നില്‍?
അസ്സം സേനയിലെ ആറ് പോലീസുകാർ കൊല്ലപ്പെട്ട വിവരം മുഖ്യമന്ത്രി, ഹിമന്ദ ബിശ്വ ശർമയാണ് ട്വീറ്റ് ചെയ്തത്. അസം – മിസോറം സംസ്ഥാനങ്ങൾക്കിടയിലെ അതിർത്തി പ്രശനമാണ് സംഘർഷത്തിന് കാരണം.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ മുഖ്യമന്ത്രിമാരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റുമുട്ടല്‍ നടന്നത്.
സംസ്ഥാനങ്ങള്‍ തമ്മിലുള്ള അതിർത്തി പ്രശനങ്ങള്‍ രമ്യമായി പരിഹരിക്കാൻ അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിരുന്നു – മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
എന്താണ് അതിര്‍ത്തി തര്‍ക്കം?
അസമിലെ കച്ചർ, ഹയ്ലാകന്ദി, കരിംഗഞ്ച് ജില്ലകളും മിസോറമിലെ ഐസോൾ, കൊലസിബ്, മമിത് ജില്ലകളും തമ്മിലുള്ള 164.4 കിലോമീറ്റർ അതിർത്തിയിലാണു തർക്കം നിലനിൽക്കുന്നത്. പല സ്ഥലങ്ങളിലും ഇരു സംസ്ഥാനക്കാരും അവകാശമുന്നയിക്കുന്നതാണു സംഘർഷം രൂക്ഷമാകാൻ കാരണമായത്.
സംസ്ഥാനങ്ങൾ തമ്മിലെ അതിർത്തി തർക്കങ്ങൾ കൊളോണിയൽ കാലം മുതല്ക്കുള്ളതാണെന്നാണ് വാദം. ഇത് പാരമ്പര്യമാണെന്നും കൂടുതൽ വികസനത്തിന് സംസ്ഥാനങ്ങൾ തമ്മിലുള്ള ശാശ്വത സമാധാനം പ്രധാനമാണെന്നും മിസോറം മുഖ്യമന്ത്രി സോറാംതംഗ മാധ്യമങ്ങളോട് പറയുന്നു.
അരുണാചൽ പ്രദേശും മേഘാലയയുമായുള്ള പ്രശ്നങ്ങളിൽ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും മിസോറാമിന്റെ അതിർത്തിയിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നും അത് പരിഹരിക്കാനാകുമെന്ന് പ്രതീക്ഷയുണ്ട്.– അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അസം, മിസോറാം സംഘർഷം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. അസമിൽ ബി.ജെ.പിയും മിസോറമിൽ ബി.ജെ.പി കൂടി ഉൾപ്പെട്ട സഖ്യത്തിൽ അംഗമായ മിസോ നാഷണൽ ഫ്രണ്ടുമാണു ഭരിക്കുന്നത്.
ജൂൺ 30 ന് അസമും മേഘാലയയും തമ്മിലുള്ള സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മിസോറം അസമിനെ കോലാസിബ് ജില്ലയിലെ ഭൂമി കൈയേറ്റം ചെയ്തതായി ആരോപിച്ചു. ഹിലാകണ്ടിയിൽ നിന്നുള്ള ഒരു സംഘം ഉദ്യോഗസ്ഥർ അതിർത്തിയിലേക്ക് ഓടിയെത്തിയെങ്കിലും മിസോ കൈയേറ്റക്കാർ തടഞ്ഞു.
നിരന്തരമുള്ള സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് ഇരു സംസ്ഥാനങ്ങളിലെയും അധികാരികൾ ചർച്ച നടത്തിയെങ്കിലും പ്രദേശത്ത് നിന്ന് പിന്മാറാൻ അസം അധികൃതർ വിസമ്മതിക്കുകയായിരുന്നു. – മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : assam mizoram border firing left policemen dead
Malayalam News from malayalam.samayam.com, TIL Network