മുഖത്ത് പേരയില അരച്ചിട്ടാല്‍ ഗുണം പലതാണ്. ഇത്തരം ഗുണങ്ങളെക്കുറിച്ചറിയൂ.
മുഖക്കുരു
മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്ക് ഏറെ നല്ലൊരു പരിഹാരമാണ് പേരയില. ഇതില്‍ മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ ഏറെ ഗുണകരമാണിത്. ഇതിന് അണുനാശിനിയുടെ സ്വഭാവമുണ്ട്. മുഖക്കുരുവും ഇതിന്റെ പാടുകളും പോകാന്‍ ഏറെ ഗുണകരമാണിത്. ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം നല്ലൊരു മരുന്നാണ് പേരയില ഫേസ്പായ്ക്ക്. ഇത് മുഖത്തെ ബ്ലാക്ഹെഡ്സ് പോകാന്‍ കൂടി ഏറെ നല്ലതാണ്. ഇത് കറുത്ത പാടുകളുടെ നിറം മങ്ങാന്‍ സഹായിക്കുന്നു.
അകാല വാര്ദ്ധക്യത്തിന്
അകാല വാര്ദ്ധക്യത്തിന് പരിഹാരം കാണാനും പേരയില സഹായിക്കുന്നു. ഇത് ഫ്രീറാഡിക്കല്സ് ഇല്ലാതാക്കാനും ചര്‍മ്മത്തിന്റെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് സ്കിന്‍ ടോണിന്റെ കാര്യത്തിലും മറ്റ് ചര്‍മ്മപ്രശ്നങ്ങളേയും പരിഹരിക്കാന്‍ സഹായിക്കുന്നു. പേരയില അരച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുഖത്ത് ഇടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്തെ ചുളിവുകള്‍ നീക്കാനും ചര്‍മത്തിന് മുറുക്കം നല്‍കാനും ഏറെ ഗുണകരമാണ്. ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും പേരയില ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ള ഒന്നാണിത്.
വരണ്ട മുഖത്തിനുള്ള
വരണ്ട മുഖത്തിനുള്ള നല്ലൊരു ഫേസ്പായ്ക്ക് കൂടിയാണിത്. വരണ്ട ചര്‍മത്തിനുളള നല്ലൊരു പരിഹാരം. പേരയില മുഖത്തെ ഈര്‍പ്പം നില നിര്‍ത്താന്‍ സഹായിക്കും. ഇതിലൂടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ നീക്കാനും മുഖത്ത് ചെറുപ്പം നില നിര്‍ത്താനും ഇത് സഹായിക്കും. ചര്‍മ കോശങ്ങളിലേയ്ക്ക് ഈര്‍പ്പം പ്രദാനം ചെയ്യുന്ന ഒന്നാണിത്. ഇതു പോലെ ചര്‍മം ക്ലിയറാക്കി വയ്ക്കാനും പേരയില ഏറെ നല്ലതാണ്. ഇതിനൊപ്പം അല്പം ചെറുനാരങ്ങാനീരു കൂടി ചേര്‍ത്ത് ഫേസ്പായ്ക്ക് തയ്യാറാക്കാന്‍ സാധിയ്ക്കും.
പേരയില തിളപ്പിച്ച വെള്ളം
പേരയില തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകാം. പ്രത്യേകിച്ച് മുഖക്കുരു, എണ്ണമയം വല്ലാതെയുള്ള ചര്‍മം എന്നിവയെങ്കില്‍. എണ്ണമയമുള്ള ചര്‍മത്തിനും വരണ്ട ചര്‍മത്തിനും ഒരുപോലെ ഉപയോഗിയ്ക്കാന്‍ പറ്റിയ ഒന്നാണ് ഇത്. ഇതില്‍ തേന്‍, കറ്റാര്‍ വാഴ, മഞ്ഞള്‍ തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ക്കാം. എണ്ണമയമുള്ള ചര്‍മം, തിളങ്ങുന്ന ചര്‍മം, ക്ലെന്‍സിംഗ് ഗുണം എന്നിവയ്ക്കായി ഇതില്‍ നാരങ്ങാനീര് ചേര്ക്കിളക്കാം. ആരോഗ്യകാര്യത്തില്‍ കേമം ഈ പെയര്‍ പഴം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : guava leaves facepack for skin
Malayalam News from malayalam.samayam.com, TIL Network