Sumayya P | Samayam Malayalam | Updated: 27 Jul 2021, 02:21:00 PM
അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിയമം നിലവിൽ വരും. ഒമാൻ വിഷൻ 2040ന്റെ ഭാഗമായി സമഗ്രമായ ഡിജിറ്റൽ സമൂഹമെന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു
ഒമാൻ വിഷൻ 2040ന്റെ ഭാഗമായാണ് പുതിയ നടപടി. പണം സർക്കുലേഷൻ കുറക്കുകയാണ് ലക്ഷ്യം വെക്കുന്നത്. ഡിജിറ്റൽ സമൂഹം ഒരുക്കുകയാണ് മറ്റൊരു ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ഷോപ്പിങ് മാളുകൾ, റസ്റ്റാറന്റുകൾ, കഫേകൾ, വാണിജ്യ സെൻററുകൾ, ഗിഫ്റ്റ് മാർക്കറ്റുകൾ, ജ്വല്ലറി ഷോപ്പുകൾ, ഭക്ഷ്യോൽപന്ന വിൽപന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇ-പേമൻറ് നിർബന്ധമാക്കുന്നത്. കൂടാതെ പഴം-പച്ചക്കറി വിൽപന, ഇലക്ട്രോണിക് ഷോപ്പുകൾ, വ്യവസായ മേഖലകളിലെ പ്രവർത്തനങ്ങൾ, ബിൽഡിങ് മെറ്റീരിയൽ സ്ഥാപനങ്ങൾ, പുകയില വിൽപന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇ-പേമൻറ് സംവിധാനം നിര്‍ബന്ധമാക്കും.
Also Read: 60 കഴിഞ്ഞ പ്രവാസികളുടെ വിസ റിന്യൂവല്‍ ഫീസ്; തീരുമാനം റദ്ദാക്കണമെന്ന് എംപി
ഇ-പേമൻറ് സംവിധാനം ഒരുക്കുന്നതിനായി ഒമാന്‍ സെൻട്രൽ ബാങ്ക് വ്യാപാരികൾക്ക് പി.ഒ.എസ് മെഷീനുകൾ ഇൻസ്റ്റലേഷൻ ഫീസും പ്രതിമാസ, വാർഷിക ഫീസ് ഇല്ലാതെ ലഭ്യമാക്കും. സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള ഫീസ് മാത്രം നല്കിയാല് മതിയാകും.
ഡെബിറ്റ് കാർഡ് വഴിയുള്ള പേമൻറിന് ഒന്നര ശതമാനം ഫീസും പത്ത് റിയാൽ വരെയും ക്യു.ആർ കോഡ് സ്കാൻ ചെയ്തുള്ള മൊബൈൽ പേമൻറിന് 0.75 ശതമാനവുമാണ് മെർച്ചൻറ് ഫീസായി നൽകേണ്ടിവരുകയെന്നും വ്യവസായ -വാണിജ്യ മന്ത്രാലയം അറിയിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : e payment option mandatory in shops starting 2022 at oman
Malayalam News from malayalam.samayam.com, TIL Network