വിവാഹത്തിനു ശേഷം ഭാര്യയെ പറഞ്ഞു സമ്മതിപ്പിച്ച പ്രതി ജൂലൈയിൽ നൈനിറ്റാളിലേയ്ക്ക് പോകുകയായിരുന്നു. തുടര്‍ന്നായിരുന്നു കൊലപാതകം
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍
- കോടതി ജാമ്യം നല്‍കിയത് സത്യവാങ്മൂലം പരിഗണിച്ച്
- കൊല നടത്തിയെന്നു ഭര്‍ത്താവ് സമ്മതിച്ചു
ഉത്തരാഖണ്ഡ് സ്വദേശിയായ രാജേഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് ഇയാള്‍ക്കെതിരെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസിൽ അറസ്റ്റിലായ രാജേഷിനെ തീഹാര്‍ ജയിലിലേയ്ക്ക് മാറ്റി. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയാൽ യുവതിയെ വിവാഹം ചെയ്യാമെന്ന് സത്യവാങ്മൂലം നല്കിയ ഇയാളെ കോടതി ജാമ്യത്തിൽ വിടുകയായിരുന്നു. തുടര്‍ന്ന് 2020ൽ രാജേഷും യുവതിയും തമ്മിലുള്ള വിവാഹം നടക്കുകയും ചെയ്തു.
Also Read: ‘ഭിക്ഷാടനം നിരോധിക്കാനാകില്ല, പുനരധിവാസമാണ് ആവശ്യം’: സുപ്രീം കോടതി
എന്നാൽ ഈ വര്‍ഷം ജൂണിലാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. യുവതിയെ കാണാനില്ലെന്നു കാണിച്ച് ഡൽഹി ദ്വാരക സ്റ്റേഷനിൽ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയ്ക്കായി പോലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാൽ തനിക്ക് സംഭവത്തിൽ അറിവില്ലെന്നായിരുന്നു രാജേഷ് അറിയിച്ചത്. ഫോൺ ലൊക്കേഷൻ ഉപയോഗിച്ചുള്ള തെരച്ചിലിൽ യുവതിയുടെ അവസാന ലൊക്കേഷൻ ഉത്തരാഖണ്ഡിലെ നൈനിറ്റാളിനു സമീപമുള്ള ഹനുമാൻഗംഗ ക്ഷേത്രമാണെന്ന് വ്യക്തമായി. ഇതേസമയം, ഭര്‍ത്താവ് രാജേഷും ഇവിടെ ഉണ്ടായിരുന്നുവെന്ന വിവരവും പോലീസിനു ലഭിച്ചു.
Also Read: യുവാവിനെ ആക്രമിച്ചെന്ന പരാതി: വിടി ബൽറാം അടക്കം 6 കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. യുവതിയുടെ അമ്മ തന്നെ അപമാനിക്കാറുണ്ടായിരുന്നുവെന്നും ഇതിനാൽ യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രതി പോലീസിനോടു പറഞ്ഞതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
നൈനിറ്റാളിലേയ്ക്ക് പോകാൻ രാജേഷാണ് യുവതിയെ നിര്‍ബന്ധിച്ചതെന്നാണ് ഡൽഹി പോലീസ്നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ജൂലൈ 12നായിരുന്നു ഇരുവരും ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. തുടര്‍ന്ന് ഒറ്റപ്പെട്ട സ്ഥലത്തു വെച്ച് ലൈംഗികബന്ധത്തിൽ ഏര്‍പ്പെടണമെന്ന് ഇയാള്‍ യുവതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നൈനിറ്റാളിൽ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗുഹയിൽ വെച്ച് ഇരുവരും തമ്മിൽ സെക്സിൽ ഏര്‍പ്പെട്ടെന്നും ഇതിനു ശേഷം ഇതിനു ശേഷം രാജേഷ് യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് നൈനിറ്റാള്‍ തല്ലിതാള് പോലീസ് പറയുന്നത്.
തുടര്‍ന്ന് യുവതിയുടെ മൃതദേഹം മറവുചെയ്ത സ്ഥലം പ്രതി പോലീസിനു കാണിച്ചു കൊടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ കൊലപാതകത്തിനും തെളിവു നശിപ്പിച്ചതിനുമാണ് വിവിധ ഐപിസി വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസെടുത്തിട്ടുള്ളത്.
കണ്ണൂരിന് പിന്നാലെ കാസർകോടും; വാക്സിനെടുക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : delhi man who married victim after getting bail in molestation case killed woman in nainital
Malayalam News from malayalam.samayam.com, TIL Network