പെൺകുട്ടി പോലീസ് സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. വൃദ്ധന് ആനാവശ്യമായി പിഴ ചുമത്തിയത് ചോദ്യം ചെയ്തതാണ് പോലീസിനെ പ്രകോപിപ്പിച്ചത്.
പെൺകുട്ടി പോലീസുമായി സംസാരിക്കുന്നു
ഹൈലൈറ്റ്:
- വിഷയത്തിൽ സംസ്ഥാന യുവജന കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പെൺകുട്ടി
- ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്
- ബാങ്കിനു മുന്നിൽവെച്ചാണ് വാക്ക് തർക്കം ഉണ്ടായത്
നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ മഴ കുറയും
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി മടങ്ങി വരുന്ന വഴി എടിഎമ്മിൽ നിന്നും പണം എടുക്കുന്നതിനാണ് പെൺകുട്ടി ബാങ്കിനു മുന്നിലെത്തിയത്. അവിടെവെച്ച് പ്രായമുള്ള ആളോട് പോലീസ് കയർത്ത് സംസാരിക്കുന്നത് കണ്ടപ്പോൾ വിഷയത്തിൽ ഇടപെടുകയായിരുന്നു.
അനാവശ്യമായി പിഴ ചുമത്തിയെന്ന് വൃദ്ധൻ പറഞ്ഞപ്പോൾ ഇടപെട്ട പെൺകുട്ടിക്കും പോലീസ് പിഴ ചുമത്തിയെന്നാണ് ആരോപണം. തുടർന്നാണ് പോലീസുമായി വാക്കുതർക്കം ഉണ്ടായത്. ഇതോടെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പെൺകുട്ടിക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
75 ലക്ഷം ഈ ഭാഗ്യവാന് സ്വന്തം; ഇവർ മറ്റ് വിജയികൾ, സ്ത്രീശക്തി SS 271 ലോട്ടറി ഫലം അറിയാം
പെൺകുട്ടി സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞാൽ കേസ് പിൻവലിക്കാമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ റൂറൽ എസ്പിയോട് സംസ്ഥാന യുവജന കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ബീമാപള്ളി പണിത ഗോപാലകൃഷ്ണനും ചിലത് പറയാനുണ്ട്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : police charge case against girl for obstructing duty of officer in kollam
Malayalam News from malayalam.samayam.com, TIL Network