ഗര്‍ഭ പരിശോധനയ്ക്ക് മൂത്ര സാമ്പിള്‍ പ്രധാനമാകുന്നതിന്റെ ചില കാര്യങ്ങളെക്കുറിച്ചറിയൂ.
ഗര്‍ഭധാരണം
ഗര്‍ഭധാരണം നടക്കുമ്പോള്‍ സ്ത്രീ ശരീരത്തില്‍ എച്ച്സിജി എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഗര്‍ഭധാരണം നടന്നാല്‍ സ്ത്രീ ശരീരത്തില്‍ ഈ ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. എന്നാല്‍ ഇത് സാവധാനത്തിലേ വര്‍ദ്ധിയ്ക്കൂ. ഇതിനാല്‍ തന്നെയാണ് ഗര്‍ഭധാരണം നടന്ന് ഉടന്‍ തന്നെ ടെസ്റ്റു നടത്തിയാല്‍ ആദ്യം നെഗറ്റീവ് റിസല്‍ട്ട് കാണിയ്ക്കുന്നത്. കാരണം പരിശോധനയില്‍ തെളിയാന്‍ മാത്രം എച്ച്സിജി ഹോര്‍മോണ്‍ സ്ത്രീ ശരീരത്തില്‍ ഉല്പാദിപ്പിയ്ക്കാത്തതാണ് കാരണം.
ഗൊണാഡോട്രോഫിന്‍
ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോള്‍, അതായത് ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുമ്പോള്‍ ബി-എച്ച്സിജി എന്ന ഹോര്‍മോണ്‍, അതായത് ബീറ്റാ കോണിയോണിക് ഗൊണാഡോട്രോഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ ഇവിടെ നിന്നും മറ്റു രക്തക്കുഴലുകളിലേയ്ക്കു കടക്കുന്നു. അതായത് ഈ ഹോര്‍മോണിന്റെ അംശം സ്ത്രീയുടെ ശരീരത്തില്‍ എല്ലായിടത്തും എത്തിപ്പെടുന്നു.എന്നാല്‍ മൂത്രത്തില്‍ ഇത് 12-14 ദിവസം കഴിഞ്ഞാലാണ് പരിശോധനയിലൂടെ വ്യക്തമായി അറിയുക. തുടക്കത്തില്‍ ഇതിന്റെ അളവ് മൂത്രത്തില്‍ തീരെ കുറവായിരിയ്ക്കും
തുടക്കത്തില്‍
തുടക്കത്തില്‍ ഇതിന്റെ അളവ് മൂത്രത്തില്‍ തീരെ കുറവായിരിയ്ക്കും. ഇതിനാല്‍ തന്നെ തുടക്കത്തില്‍, അതായത് ഗര്‍ഭധാരണ ആരംഭത്തില്‍ മൂത്ര പരിശോധന നടത്തുമ്പോള്‍ രാവിലെ നേരത്തെയുള്ള മൂത്രം എടുക്കണം എന്നു പറയുന്നു. കാരണം ഇതിന്റെ അളവ് തീരെ കുറവാണ്. രാവിലെ ആദ്യം എടുക്കുന്ന മൂത്ര സാമ്പിളില്‍ ഇതിന്റെ അളവ് ഏറ്റവും കൂടുതലായി കാണപ്പെടുന്നു. പിന്നീട് വെള്ളം കുടിയ്ക്കുമ്പോഴും മറ്റും ഇതിന്റെ അളവ് ഏറെ നേര്‍ക്കുന്നു. അപ്പോള്‍ പരിശോധിച്ചാല്‍ ഇത് പൊസറ്റീവ് ഫലം തന്നെന്നു വരില്ല.
ഈ ഹോര്‍മോണ്‍
ഈ ഹോര്‍മോണ്‍ മൂത്രത്തിലാകുമ്പോഴാണ് മൂത്രപരിശോധന നടത്തിയാല്‍ ഗര്‍ഭമുണ്ടെങ്കില്‍ അറിയാന്‍ സാധിയ്ക്കുക. എച്ച്സിജി മൂത്രത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല, എന്നാല്‍ ഗര്‍ഭധാരണം നടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ കാലയളവില്‍ നടക്കുന്ന ഗര്‍ഭ പരിശോധനാ ഫലം ശരിയാകില്ല. ഇതിനാല്‍ തന്നെ ഓവുലേഷന് ശേഷം 14 ദിവസം കഴിഞ്ഞ് ഗര്‍ഭപരിശോധന നടത്തുന്നതാണ് നല്ലത്. അതായത് അടുത്ത ആര്‍ത്തവത്തിന്റെ അടുത്ത്. കാരണം സാധാരണ 28 ദിവസം ആര്‍ത്തവ ചക്രമെങ്കില്‍ 14-ാമത്തെ ദിവസം ഓവുലേഷന് നടക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഗര്‍ഭം ആറാഴ്ച വരെയെത്തിയാല്‍ എപ്പോള്‍ മൂത്രം പരിശോധിച്ചാലും ഫലം ലഭിയ്ക്കാം. കാരണം ഈ സമയത്ത് എച്ച്സിജി ഹോര്‍മോണ്‍ നല്ല രീതിയില്‍ ശരീരത്തിലുണ്ടായിക്കഴിഞ്ഞിരിയ്ക്കും. ഗര്‍ഭധാരണം ഈ മാസം വേണ്ടാ, കാരണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : why first urine sample is important for pregnancy test
Malayalam News from malayalam.samayam.com, TIL Network